സി.പി.എം നേതാവിന്റെ വർഗീയ പ്രസ്താവന സംഘ്പരിവാറിന് വഴിമരുന്നിടും, പ്രതിഷേധാർഹം -കാന്തപുരം വിഭാഗം
text_fieldsപി. നന്ദകുമാർ
ചങ്ങരംകുളം (മലപ്പുറം): സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ വർഗീയ പ്രസ്താവനക്കെതിരെ കാന്തപുരം വിഭാഗം സംഘടനയായ കേരള മുസ്‌ലിം ജമാഅത്ത്. ജില്ലയെക്കുറിച്ച് ദേശീയ-അന്തർദേശീയ തലത്തിൽ സംഘ്പരിവാർ നടത്തുന്ന ദുരാരോപണങ്ങൾക്ക് ഇത്തരം പ്രസ്താവനകൾ വഴിമരുന്നിടുമെന്നും മുസ്‌ലിം ജമാഅത്ത് കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ വാർത്തകുറിപ്പിൽ മുന്നറിയിപ്പ് നൽകി.
മതേതര പാരമ്പര്യത്തിലും സാമുദായിക സൗഹാർദത്തിലും ഇതര ജില്ലകൾക്കും രാജ്യങ്ങൾക്കും വരെ മാതൃക തീർക്കുന്ന മലപ്പുറം ജില്ലയെ അപമാനിക്കുംവിധം നന്ദകുമാർ നടത്തിയ തരംതാണ പ്രസ്താവന തീർത്തും നിർഭാഗ്യകരമാണ്. വർഗീയത വളരാനുള്ള എല്ലാ വഴികളെയും ഉദ്ബുദ്ധരായ മത-മതേതര നേതൃത്വം പഴുതടച്ച് പ്രതിരോധിക്കുന്നതിനിടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്നവർ അസ്ഥാനത്ത് നടത്തുന്ന ഇത്തരം പരാമർശങ്ങൾ പ്രതിഷേധാർഹമാണ്. പ്രസ്താവന ൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സി.വി. അബ്ദുൽ ജലീൽ അഹ്സനി, പി.പി. നൗഫൽ സഅദി, എ.വൈ. ഹംസ ഹാജി, അബ്ദുസലീം സഖാഫി, കെ.എം. അലി മുഹമ്മദ്, ശരീഫ് ചുള്ളിയിൽ, എം. അബൂബക്കർ ബാഖവി, അബ്ദുറസാഖ് അഹ്സനി, അലി എരുവപ്ര എന്നിവർ സംബന്ധിച്ചു.
പി. നന്ദകുമാർ നടത്തിയ വർഗീയ പരാമർശത്തിനെതിരെ ആലങ്കോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. മലപ്പുറത്തെ ജനതയെ ഒന്നാകെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരു ജനപ്രതിനിധിയും രാഷ്ട്രീയ നേതാവും നടത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത പൊന്നാനി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.പി. യൂസഫലി പറഞ്ഞു.
ഷഫീർ ചിയാനൂർ അധ്യക്ഷത വഹിച്ചു. ഷാനവാസ് വട്ടത്തൂർ, അഷ്ഹർ പെരുമുക്ക്, സി.കെ. അഷ്‌റഫ്, റാഷിദ് കോക്കൂർ എന്നിവർ സംസാരിച്ചു. അൽത്താഫ് നജാത്ത് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

