Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരലി തങ്ങളുമായി അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമെന്ന് കാന്തപുരം

text_fields
bookmark_border
panakkad Hydarali shihab Thangal, Kanthapuram
cancel

കോഴിക്കോട്: അന്തരിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് ഓ​ൾ ഇ​ന്ത്യ സു​ന്നി ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഹൈദരലി ശിഹാബ് തങ്ങളുമായി അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ടെന്ന് അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു.

അനുസ്മരണകുറിപ്പിന്‍റെ പൂർണരൂപം:

ബഹുമാന്യരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ട് തങ്ങളുമായി. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രസിഡന്‍റ് സ്ഥാനത്തിന് പുറമെ അനേകം മസ്ജിദുകളുടെ ഖാളിയും മഹല്ല് ജമാഅത്തുകളുടെ ഉപദേഷ്ടാവും സുന്നി സ്റ്റുഡന്‍റ് ഫെഡറേഷൻ സ്ഥാപക പ്രസിഡന്‍റും രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ഏറെ ആദരണീയ നേതാവുമായിരുന്ന അദ്ദേഹത്തെ എഴുപതുകൾ മുതലേ അടുത്ത പരിചയമുണ്ട്.

രോഗാവസ്ഥയിലും വിശ്രമത്തിലും കാണുകയും കുടുംബത്തോടും ലീഗ് നേതാക്കളോടും നിരന്തരം വിവരങ്ങൾ ചോദിച്ചറിയുകയും പ്രാർഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. സൗമ്യഭാവത്തോടെ സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു തങ്ങൾ.

കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കി കൊടുക്കട്ടെ. എല്ലാവരുടെയും വേദനയായ ഈ വേർപാടിൽ കുടുംബത്തിന്‍റെയും സമുദായത്തിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kanthapuram AP Aboobakker musliyar remember panakkad Hydarali shihab Thangal
Next Story