Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറോഡിൽ മീൻവെള്ളം...

റോഡിൽ മീൻവെള്ളം ഒഴുക്കുന്നു; നടപടിയെടുക്കണമെന്ന് ആവശ്യം

text_fields
bookmark_border
റോഡിൽ മീൻവെള്ളം ഒഴുക്കുന്നു; നടപടിയെടുക്കണമെന്ന് ആവശ്യം
cancel

ക​ണ്ണൂ​ർ: ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം റോ​ഡു​ക​ളി​ൽ രാ​ത്രി​​യോ പ​ക​ലോ എ​ന്നി​ല്ലാ​തെ മീ​ൻ ക​യ​റ്റി പോ​കു​ന്ന ലോ​റി​ക​ളി​ൽ​നി​ന്ന് മ​ലി​ന​ജ​ലം റോ​ഡി​​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി.

ആ​യി​ക്ക​ര ഹാ​ർ​ബ​ർ, ആ​യി​ക്ക​ര മീ​ൻ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മം​ഗ​ളൂ​രു, ര​ത്ന​ഗി​രി, നാ​ഗ​പ​ട്ട​ണം, തൂ​ത്തു​ക്കൂ​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വ​ന്നു​പോ​കു​ന്ന മീ​ൻ ലോ​റി​ക​ളാ​ണ് റോ​ഡി​ൽ മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത്.

പൊ​തു​നി​ര​ത്തി​ൽ ഒ​ഴു​ക്കി​വി​ടു​ന്ന മ​ലി​ന​ജ​ല​ത്തി​ന്റെ വ​ഴു​ക്കി​ൽ​പെ​ട്ട് നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ തെ​ന്നി​വീ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ​റോ​ഡി​ലൂ​ടെ ബൈ​ക്കി​ലോ ന​ട​ന്നു​പോ​കു​മ്പോ​ഴോ തൊ​ട്ടു​മു​ന്നി​ലെ മീ​ൻ​വ​ണ്ടി​യി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് ചീ​റ്റി​യൊ​ഴു​കു​ന്ന ദു​ർ​ഗ​ന്ധം​വ​മി​ക്കു​ന്ന മ​ലി​ന​ജ​ലം വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

​ജ​ന​ദ്രോ​ഹ​വും അ​പ​ക​ട​ക​ര​വു​മാ​യ ഇ​ത്ത​രം ഹീ​ന​കൃ​ത്യം ന​ട​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ നി​യ​മ​മു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​ത് ക​ണ്ട ഭാ​വം ന​ടി​ക്കു​ന്നി​ല്ല എ​ന്ന് ജി​ല്ല മ​ർ​ച്ച​ൻ​റ്സ് ചേം​ബ​ർ ജി​ല്ല പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക​യ​ച്ച നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. മ​ത്സ്യം കൊ​ണ്ടു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്ന് പൈ​പ്പു​ക​ൾ വ​ഴി പൊ​തു​നി​ര​ത്തി​ലേ​ക്ക് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന പ്ര​വ​ണ​ത​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterfishactionroadflowing
News Summary - Fish water is being dumped on the road; action is demanded
Next Story