യൂത്ത് കോണ്‍ഗ്രസ് നേതാവിനുനേരെ ആക്രമണം
text_fieldsമട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനുനേരെ ആക്രമണം. മട്ടന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡൻറും മരുതായി ക്ഷീരോല്പാദക സഹകരണ സംഘം പാല് വിതരണക്കാരനുമായ മരുതായിയിലെ സി. അജിത്ത് കുമാറിന് (38) നേരെയാണ് ആക്രമണം നടന്നത്.
പരിക്കേറ്റ അജിത്ത്കുമാറിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാവിലെ ഓട്ടോറിക്ഷയില്‍ പാല്വിതരണത്തിനിടെയായിരുന്നു അക്രമം.
സംഭവത്തിനു പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
എന്നാല്‍, സംഭവത്തില്‍ പങ്കില്ലെന്നും നവമാധ്യമങ്ങളിലുണ്ടായ വ്യക്തിപരമായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും സി.പി.എം മരുതായി ലോക്കല്‍ സെക്രട്ടറി എം. വിനോദ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
