Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാണപ്പാറ മിനി സ്റ്റേഡിയം നവീകരിക്കുന്നു ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തി

text_fields
bookmark_border
ചാണപ്പാറ മിനി സ്റ്റേഡിയം നവീകരിക്കുന്നു ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തി
cancel
camera_alt

ചാ​ണ​പ്പാ​റ മി​നി സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​വേ ന​ട​ത്തു​ന്നു

കണിച്ചാർ: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കണിച്ചാർ ഗ്രാമപഞ്ചായത്തിലെ ചാണപ്പാറ മിനി സ്റ്റേഡിയം നവീകരണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. മൂന്ന് വർഷത്തിനകം സ്റ്റേഡിയത്തെ ടർഫ് മാതൃകയിലുള്ള നിലവാരമുള്ള കായികവേദിയാക്കി മാറ്റുകയാണ് ലക്ഷ്യം. മലയോര മേഖലയിലെ കായികപ്രേമികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

സ്റ്റേഡിയം നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതികളും നിവേദനങ്ങളും നൽകിയിരുന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ഘട്ടംഘട്ടമായി നവീകരിച്ച് മികച്ച സൗകര്യങ്ങളുള്ള കായികവേദിയാക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ വ്യക്തമാക്കി. നവീകരണത്തിനാവശ്യമായ എസ്റ്റിമേറ്റ് ഇതിനകം തയാറാക്കിയിട്ടുണ്ട്.

കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, വാർഡ് മെംബർ ഷീബ തോമസ്, അസിസ്റ്റന്റ് എൻജിനീയർ ഡോ. സിന്ധ്യ ബേബി ഡാനിയൽ, ഓവർസിയർ സുജിഷ എന്നിവർ സ്റ്റേഡിയത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chanappara Mini Stadium is being renovated, Rs. 5 lakhs allocated for the first phase of work
Next Story