Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ വി.സി നിയമനം: അപ്പീൽ ഹരജി എട്ടിന് പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർനിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഫെബ്രുവരി എട്ടിന് പരിഗണിക്കാൻ മാറ്റി.
പുനർനിയമനം നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് കാട്ടി സിംഗിൾ ബെഞ്ചിനെ സമീപിച്ച സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവർ നൽകിയ അപ്പീൽ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വി.സിയുടെ നിയമനവും പുനർനിയമനവും തമ്മിൽ വ്യത്യാസമുണ്ടെന്നും ആദ്യനിയമനത്തിനുള്ള നടപടിക്രമങ്ങൾ പുനർനിയമനത്തിൽ പാലിക്കേണ്ടതില്ലെന്നുമായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

