Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചോദ്യക്കടലാസിനു പകരം...

ചോദ്യക്കടലാസിനു പകരം വിതരണം ചെയ്​തത്​ ഉത്തരസൂചിക; കണ്ണൂർ സർവകലാശാല പരീക്ഷ റദ്ദുചെയ്തു

text_fields
bookmark_border
ചോദ്യക്കടലാസിനു പകരം വിതരണം ചെയ്​തത്​ ഉത്തരസൂചിക; കണ്ണൂർ സർവകലാശാല പരീക്ഷ റദ്ദുചെയ്തു
cancel

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബിരുദ പരീക്ഷയുടെ ചോദ്യക്കടലാസ്​ മാറി. വ്യാഴാഴ്​ച നടത്തിയ അഞ്ചാം സെമസ്​​റ്റർ ബി. എ.എൽഎൽ.ബി റെഗുലർ മലയാളം രണ്ട്​ പരീക്ഷയുടെ ചോദ്യക്കടലാസാണ്​ മാറിയത്​. ചോദ്യക്കടലാസിനുപകരം ഉത്തര സൂചികയാണ്​ വിദ്യാർഥികൾക്ക്​ വിതരണം ചെയ്​തത്​. ഇൻവിജിലേറ്റർമാർ ചോദ്യക്കടലാസ്​ എത്തിച്ച്​ പരീക്ഷ തുടരാൻ തീരുമാനിച്ചെങ്കിലും വിദ്യാർഥികൾ സമ്മതിച്ചില്ല.

ചോദ്യം തയാറാക്കുന്നിടത്താണ്​ പിഴവ്​ സംഭവിച്ചതെന്ന്​ സർവകലാശാല അധികൃതർ അറിയിച്ചു. രണ്ടു കവറുകളിലായാണ്​ ഉത്തര സൂചികയും ചോദ്യക്കടലാസും അയക്കുക. ആദ്യ സെറ്റ്​ ഉത്തരസൂചിക വെക്കേണ്ടിടത്ത്​ ചോദ്യവും ചോദ്യത്തിനുപകരം ഉത്തരസൂചികയുമാണ്​ പരീക്ഷ വിഭാഗത്തിൽ എത്തിയത്​.

ഒരു ഉത്തരസൂചികക്കു പകരം 50 ഉത്തരസൂചികയും 50 ചോദ്യക്കടലാസിനുപകരം ഒരു ചോദ്യക്കടലാസുമാണ്​ പ്രിൻറ്​ ചെയ്​തെത്തിയത്​. ഇതാണ്​ വിതരണം ചെയ്​തത്​. അതേസമയം, രണ്ടു സെറ്റ്​ ചോദ്യക്കടലാസ്​ വേറെയും തയാറുള്ളതിനാൽ പുനഃപരീക്ഷ സെപ്റ്റംബർ 30ന് നടത്തും. പരീക്ഷ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur university
News Summary - kannur university
Next Story