Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല യൂനിയൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപിച്ചു: ഫാഷിസ്റ്റുകളെ ചെറുക്കാൻ തമിഴ്നാടും കേരളവും എന്നും മുൻപന്തിയിൽ -ഉദയനിധി സ്റ്റാലിൻ

text_fields
bookmark_border
Kannur University Literature Festival Concludes Tamil Nadu Minister Udayanidhi Stalin Inaugurtes
cancel
camera_alt

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ സ​മാ​പ​നം ത​മി​ഴ്‌​നാ​ട് മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക​ണ്ണൂ​ർ: രാ​ജ്യം ഭ​രി​ക്കു​ന്ന ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ളെ ചെ​റു​ക്കാ​ൻ ത​മി​ഴ്നാ​ടും കേ​ര​ള​വും എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​കു​മെ​ന്ന് ത​മി​ഴ്നാ​ട് കാ​യി​ക യു​വ​ജ​ന ക്ഷേ​മ മ​ന്ത്രി​യും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ. ത​ങ്ങ​ൾ​ക്ക് അ​ന​ഭി​മ​ത​രാ​യ സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്ര ഭ​ര​ണ​കൂ​ടം ഗ​വ​ർ​ണ​ർ​മാ​രെ​യും ഇ.​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളെ​യും ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടു​ക​യാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും അ​താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ സ​മാ​പ​ന സ​മ്മേ​ള​നം താ​വ​ക്ക​ര കാ​മ്പ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഉ​ദ​യ​നി​ധി.

ഫെ​ഡ​റ​ൽ ത​ത്ത്വ ലം​ഘ​ന​മാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്. ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ന് മു​ൻ​ഗ​ണ​ന​യു​ള്ള ത​മി​ഴ്നാ​ട്ടി​ൽ ബി.​ജെ.​പി​യു​ടെ ത​ന്ത്രം വി​ല​പ്പോ​കി​ല്ല. രാ​ഷ്ട്രീ​യ​മാ​യി ഒ​രേ​പോ​ലെ ചി​ന്തി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ് കേ​ര​ള​വും ത​മി​ഴ്നാ​ടും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ​ക്ക് ഒ​രു സീ​റ്റു പോ​ലും ല​ഭി​ച്ചി​ല്ല. വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഈ ​ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളും ബി.​ജെ.​പി​ക്ക് സീ​റ്റൊ​ന്നും ന​ൽ​കി​ല്ല. 2024ലെ ​പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്ത് ബി.​ജെ.​പി പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാം​സ്കാ​രി​ക​മാ​യും ഭാ​ഷാ​പ​ര​മാ​യും കേ​ര​ള​വും ത​മി​ഴ്നാ​ടും ഏ​റെ സാ​മ്യ​ങ്ങ​ളു​ണ്ട്. താ​ൻ ന​ട​ത്തി​യ പ്ര​സം​ഗം ചി​ല മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റാ​യി ന​ൽ​കി​യ​പ്പോ​ൾ ബി.​ജെ.​പി അ​തി​നെ ദേ​ശീ​യ​ത​ല​ത്തി​ൽ വി​വാ​ദ​മാ​ക്കി. ആ ​സ​മ​യ​ത്ത് ത​നി​ക്ക് ഫാ​ഷി​സ്റ്റു​ക​ളി​ൽ​നി​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യ​പ്പോ​ൾ ഏ​റെ പി​ന്തു​ണ ന​ൽ​കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ത​മി​ഴ്നാ​ടും കേ​ര​ള​വും ത​മ്മി​ൽ ഏ​റെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളു​ണ്ട്. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ത​ന്റെ മു​ത്ത​ച്ഛ​ൻ ക​ലൈ​ഞ്ജ​ർ കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഇ.​കെ. നാ​യ​നാ​ർ, സി. ​അ​ച്യു​ത​മേ​നോ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മി​ഴ്നാ​ടു​മാ​യി ന​ല്ല ബ​ന്ധം നി​ല​നി​ർ​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ല യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം ന​ൽ​കി. ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​പി. അ​ഖി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ, വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ, പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ എ. ​സാ​ബു, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, എ​ഴു​ത്തു​കാ​ര​ൻ അ​ശോ​ക​ൻ ച​രു​വി​ൽ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ സു​ക​ന്യ നാ​രാ​യ​ണ​ൻ, ഡോ. ​പ്ര​മോ​ദ് വെ​ള്ള​ച്ചാ​ൽ, ര​ജി​സ്ട്രാ​ർ ജോ​ബി​ കെ. ​ജോ​സ്, ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​റ​ഫീ​ഖ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ പി.​എ​സ്. സ​ഞ്ജീ​വ് സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ സി.​വി. വി​ഷ്ണു​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.


ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ മർദനം

ക​ണ്ണൂ​ർ: ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ൽ ന​ട​ക്കു​ന്ന കണ്ണൂർ യൂ​നി​വേ​സി​റ്റി ആ​സ്ഥാ​ന​ത്ത് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്റ് ജി​ല്ല സെ​ക്ര​ട്ട​റി​യു​ൾ​പ്പെടെ​യു​ള്ള​വ​രെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ജി​ല്ല സെ​ക്ര​ട്ട​റി സ​ഫ്‌​വാ​ൻ, യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സ് ഭാ​ര​വാ​ഹി ഷ​ഹ​ബാ​സ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ത​ല​യി​ലും മു​ഖ​ത്തും പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

"ന​മ്മു​ടെ കാ​മ്പ​സു​ക​ൾ രാ​ഷ്ട്രീ​യ​മോ അരാ​ഷ്ട്രീ​യ​മോ" എ​ന്ന സെ​ഷ​നി​ൽ ഫ്ര​റ്റേ​ണി​റ്റി നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തി​രു​ന്ന​തി​നെ​തി​രെ ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്റ് പ്ര​വ​ർ​ത്ത​ക​ർ പ​രി​പാ​ടി​യി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വൈ​കീട്ട് ഒ​രു സം​ഘം എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കെ.​പി. മ​ഷൂ​ദ് ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FascismTamil NaduUdhayanidhi StalinKannur University Union Literature FestivalKerala News
News Summary - Kannur University Union Literature Festival concludes: Tamil Nadu and Kerala always at the forefront to fight fascists - Udayanidhi Stalin
Next Story