Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഷി ഘോഷ് പങ്കെടുക്കേണ്ട ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ചു കണ്ണൂർ സർവ്വകലാശാല

text_fields
bookmark_border
ഐഷി ഘോഷ് പങ്കെടുക്കേണ്ട ഷീ ഫെസ്റ്റിന് അനുമതി നിഷേധിച്ചു കണ്ണൂർ സർവ്വകലാശാല
cancel

കണ്ണൂർ: എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല. പാലയാട് ക്യാമ്പസിൽ നിശ്ചയിച്ച ഷീ ഫെസ്റ്റിനെതിരെയാണ് നടപടി. വൈസ് ചാൻസലറുടെ മുൻ‌കൂർ അനുമതി ഇല്ലെന്ന് ക്യാമ്പസ്‌ ഡയറക്ടർ അറിയിച്ചു. അതേസമയം, ഷീ ഫെസ്റ്റ് നടത്തുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.

ഇന്ന് 11.30 കാമ്പസിലെ സെമിനാർ ഹാളിലാണഅ ഷീ ഫെസ്റ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ രജസിട്രാറുടെയോ വി സിയുടെയോ അനുമതിയില്ലാത്തതിനാൽ പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് കാമ്പസ് ഡയറക്ടർ ഞായർ ഏറെ വൈകി വിദ്യാർഥി യൂണിയന് ഇമെയിൽ അയക്കുകയായിരുന്നു. കൊടിതോരണങ്ങളും ബാനറുകളും അടിയന്തരമായി മാറ്റണമെന്നും കാമ്പസ് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സർവകലാശാലയുടെ നടപടി അം​ഗീകരിക്കാനാകില്ലെന്നും ഷീ ഫെസ്റ്റ് നടത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ തോമസ് പ്രതികരിച്ചു. വിസിക്ക് സംഘി മനസാണ്. നിശ്ചയിച്ച സമയത്ത് തന്നെ പരിപാടി നടത്തുമെന്നും ജോയൽ പറഞ്ഞു. എന്നാല്‍, ഷീ ഫെസ്റ്റ് ബലം പ്രയോഗിച്ച് തടയില്ലെന്ന് സർവകലാശാല അറിയിച്ചു. പ്രോഗ്രാം നടത്തിയാൽ വിദ്യാർഥികളോട് വിശദീകരണം തേടാനാണ് സർവകലാശാലയുടെ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur University denies permission for Aishe Ghosh to attend event
Next Story