Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ-ഷാർജ സർവിസ്​...

കണ്ണൂർ-ഷാർജ സർവിസ്​ ഡിസംബർ 10 മുതൽ; ആഴ്ചയിൽ നാലു സർവിസ്​

text_fields
bookmark_border
കണ്ണൂർ-ഷാർജ സർവിസ്​ ഡിസംബർ 10 മുതൽ; ആഴ്ചയിൽ നാലു സർവിസ്​
cancel

പഴയങ്ങാടി: കണ്ണൂരിൽനിന്ന് അബൂദബി, റിയാദ്, ദോഹ വിമാനത്താവളങ്ങളിലേക്കും തിരിച്ചും ടിക്കറ്റ് റിസർവേഷൻ ആരംഭിച്ച എയർ ഇന്ത്യ എക്സ്​പ്രസ് ആഴ്ചയിൽ നാലുവീതം സർവിസുകളോടെ ഷാർജയിലേക്കും തിരിച്ചുമുള്ള സർവിസുകളുടെ ഷെഡ്യൂൾ പുറത്തിറക്കി. ഷെഡ്യൂൾ പുറത്തിറക്കിയ ബുധനാഴ്ചതന്നെ എയർ ഇന്ത്യ എക്സ്​പ്രസ് തങ്ങളുടെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികളുടെ അനുബന്ധ ലിങ്ക് വഴിയും റിസർവേഷൻ ആരംഭിച്ചു.

ഡിസംബർ 10 മുതൽ തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലാണ് കണ്ണൂരിൽനിന്ന്​ ഷാർജയിലേക്കും തിരിച്ചും വിമാന സർവിസ്​ ഏർപ്പെടുത്തിയിട്ടുള്ളത്. എയർ ഇന്ത്യ എക്സ്​പ്രസ് ഐ.എക്സ്​. 743, ഐ.എക്സ്​. 744 വിമാനങ്ങളാണ് യഥാക്രമം കണ്ണൂർ-ഷാർജ, ഷാർജ-കണ്ണൂർ ആകാശപാതകളിൽ പറത്തുന്നത്.
കണ്ണൂരിൽനിന്ന് പ്രാദേശികസമയം രാവിലെ ഒമ്പതിന്​ പുറപ്പെടുന്ന വിമാനം ഷാർജ വിമാനത്താവളത്തിൽ പ്രാദേശികസമയം 11.30ന് എത്തിച്ചേരും. ഷാർജയിൽനിന്ന് പ്രാദേശികസമയം ഉച്ചക്ക് 12.30ന് തിരിച്ച് പറക്കുന്ന വിമാനം കണ്ണൂരിൽ വൈകീട്ട്​ 5.40ന് എത്തിച്ചേരും. പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും എല്ലാ ദിവസങ്ങളിലും സമയത്തിൽ വ്യത്യാസമില്ല.

ഷെഡ്യൂൾ പ്രസിദ്ധീകരിച്ച് ബുക്കിങ്​ ആരംഭിച്ച ബുധനാഴ്​ച കണ്ണൂർ-ഷാർജ റൂട്ടിനെ അപേക്ഷിച്ച് ഷാർജ-കണ്ണൂർ റൂട്ടിലേക്കായിരുന്നു യാത്രക്കാരുടെ തിരക്കനുഭവ​െപ്പട്ടത്. 9559 രൂപയുടെ നിരക്കിൽ ഡിസംബർ 10ന് കണ്ണൂരിൽനിന്ന് ഷാർജയിലേക്ക് ബുധനാഴ്ച രാത്രി വൈകിയും റിസർവേഷൻ നൽകുമ്പോൾ ഷാർജ-കണ്ണൂർ റൂട്ടിൽ ഡിസംബർ 10ന് 27,601 രൂപക്കാണ് ടിക്കറ്റ് വിൽപന തുടരുന്നത്.

ഫ്ലക്സി കാറ്റഗറിയിൽ 46,003 രൂപയാണ് ഷാർജ-കണ്ണൂർ ടിക്കറ്റ് നിരക്ക്. ഡിസംബർ 12, 14, 15 തീയതികളിൽ 24,601 രൂപ മുതൽ 31,002 രൂപവരെയായി ഷാർജ-കണ്ണൂർ റൂട്ടിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നിട്ടുണ്ട്. കണ്ണൂർ-ഷാർജ റൂട്ടിലാകട്ടെ ഈ ദിവസങ്ങളിൽ 7984 രൂപ മുതൽ 8509 രൂപവരെയുള്ള നിരക്കിലാണ് ടിക്കറ്റ് വിൽപന തുടരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkerala newsmalayalam newsflight schedulekannur to sharjah
News Summary - kannur to sharjah flight schedule- kerala news,
Next Story