Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂരിൽ...

കണ്ണൂരിൽ സമാധാനശ്രമങ്ങളുമായി മുന്നോട്ട്​: സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ നിയന്ത്രിക്കും 

text_fields
bookmark_border
All party meeting
cancel

കണ്ണൂർ: രാഷ്​ട്രീയ അക്രമങ്ങൾ ഇല്ലാതാക്കാൻ കണ്ണൂരിൽ ജില്ല കലക്​ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടന്ന ഉഭയകക്ഷി സമാധാനയോഗത്തിൽ ധാരണ.  സമാധാനത്തിനായി ജില്ല ഭരണകൂടവും പൊലീസും സ്വീകരിക്കുന്ന എല്ലാനടപടിക്കും പൂർണ പിന്തു​ണ നൽകി മുന്നോട്ടുപോകാൻ മുന്നോട്ടുപോകുമെന്ന്​ സി.പി.എം-ബി.ജെ.പി നേതാക്കൾ പറഞ്ഞു.

സമീപകാലത്ത് കണ്ണൂരിൽ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ്​ ജില്ല കലക്​ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ബുധനാഴ​്​ച വൈകീട്ട്​ ചർച്ച നടന്നത്​. ഒന്നരമണിക്കൂറോളം ചർച്ച നീണ്ടു. 

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന സമാധാനയോഗത്തിലെ തീരുമാനങ്ങളനുസരിച്ച്​ സമാധാനശ്രമങ്ങളിൽ സഹകരിച്ചിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ തീരുമാനം പൂർണമായി പാലിക്കാൻ സാധിച്ചിട്ടില്ലെന്ന്​ സി.പി.എമ്മും ബി.ജെ.പിയും ചർച്ചയിൽ സമ്മതിച്ചു. സമാധാനശ്രമങ്ങളുടെ ഭാഗമായി മൂന്നു​ പ്രധാന തീരുമാനവും ഉഭയകക്ഷി ചർച്ചയിൽ കൈക്കൊണ്ടു. നിലവിൽ സംഘർഷം നടക്കുന്ന സ്ഥലങ്ങളിൽ പ്രദേശത്തെ എസ്​.​െഎയുടെ സാന്നിധ്യത്തിൽ സർവകക്ഷിസംഘത്തി​​െൻറ സമാധാനയോഗം ചേരുമെന്നതാണ്​ തീരുമാനങ്ങളിൽ ഒന്ന്​. സംഘർഷം പടർത്തുന്നരീതിയിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ നിയന്ത്രിക്കും. ഇത്തരത്തിലുള്ള മെസേജ്​, പോസ്​റ്റ്​ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന്​  യോഗത്തിൽ പ​െങ്കടുത്ത ജില്ലാ പൊലീസ്​ മേധാവി ജി. ശിവവിക്രം വ്യക്തമാക്കി. 

മട്ടന്നൂർ അക്രമത്തിൽ പരിക്കേറ്റവർ ആശുപത്രി വിടു​േമ്പാൾ ഇരുകക്ഷിയുടെയും നേതാക്കൾ ഉൾപ്പെടുന്ന സംഘം വീടുകളിെലത്തി അവരെ സന്ദർശിക്കാനും യോഗത്തിൽ ധാരണയായി.

ബി.ജെ.പിയെ പ്രതിനിധാനംചെയ്​ത്​​ സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്​ജിത്​, ജില്ല പ്രസിഡൻറ്​ പി. സത്യപ്രകാശ്​, ആർ.എസ്​.എസ്​ നേതാക്കളായ വത്സൻ തില്ല​േങ്കരി, കെ. പ്രമോദ്​, വി. ശശിധരൻ എന്നിവർ എത്തിയപ്പോൾ സി.പി.എമ്മിനെ പ്രതിനിധാനംചെയ്​ത്​ ജില്ല പ്രസിഡൻറ്​ പി. ജയരാജൻ മാത്രമാണ്​ പങ്കെടുത്തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscollectorall party meetingmalayalam newsTanur News
News Summary - Kannur sarvakakshi yogam- Kerala news
Next Story