Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ​ടു​വി​ൽ ആ​യ​ങ്കി​യെ...

ഒ​ടു​വി​ൽ ആ​യ​ങ്കി​യെ തൂ​ക്കി ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്

text_fields
bookmark_border
ഒ​ടു​വി​ൽ ആ​യ​ങ്കി​യെ തൂ​ക്കി ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്
cancel

ക​ണ്ണൂ​ർ: ഒ​രു​പ​ക്ഷേ ജ​യി​ൽ ചാ​ടി​യ ഗോ​വി​ന്ദ​ച്ചാ​മി​യെ പി​ടി​ക്കാ​ൻ ക​ണ്ണൂ​ർ പൊ​ലീ​സ് ഇ​ത്ര പ​ണി​പ്പെ​ട്ടി​ട്ടു​ണ്ടാ​വി​ല്ല. അ​തി​ലേ​റെ പ​ണി​പ്പെ​ട്ടാ​ണ് കു​പ്ര​സി​ദ്ധ ഗു​ണ്ട അ​ർ​ജു​ൻ ആ​യ​ങ്കി​യെ പി​ടി​കൂ​ടി​യ​ത്. അ​ത്ര​മാ​ത്രം ജാ​ഗ്ര​ത​യോ​ടെ സി​റ്റി റൂ​റ​ൽ പൊ​ലീ​സ് ടീം ​ഒ​രൊ​റ്റ ക​ണ്ണൂ​ർ സ്‌​ക്വാ​ഡാ​യി ഊ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ ഇ​റ​ങ്ങി​ത്തി​രി​ച്ച​പ്പോ​ഴാ​ണ് ആ​യ​ങ്കി കു​ടു​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ത​ളി​പ്പ​റ​മ്പി​ൽ​വെ​ച്ച് പി​ന്തു​ട​ർ​ന്നാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 2.45ഓ​ടെ ക​ണ്ണൂ​ർ താ​ളി​ക്കാ​വി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​നി​ന്ന് ആ​യ​ങ്കി​യെ പൊ​ലീ​സ് പൊ​ക്കി​യ​ത്.

ക​ണ്ണൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി കെ. ​കാ​ർ​ത്തി​കി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ വി​ജ​യ് ഭ​ര​ത് റെ​ഡ്ഡി, റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഉ​മേ​ഷ് ഗോ​യ​ൽ, ക​ണ്ണൂ​ർ എ.​സി.​പി എം.​പി. ആ​സാ​ദ്, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച​ത്. ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ബി. കൈ​ലാ​സ് നാ​ഥ്, ത​ളി​പ്പ​റ​മ്പ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ജി​ത്ത് കു​മാ​ർ, വ​ള​പ​ട്ട​ണം ഇ​ൻ​സ്പെ​ക്ട​ർ ജി​തേ​ഷ്, സ്‌​ക്വാ​ഡം​ഗ​മാ​യ എ​സ്.​ഐ വി​നോ​ദ് കു​മാ​ർ, പ​യ്യ​ന്നൂ​ർ എ​സ്.​ഐ കെ. ​ഷ​റ​ഫു​ദ്ദീ​ൻ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഷാ​ഡോ സ്‌​ക്വാ​ഡം​ഗ​ങ്ങ​ൾ തു​ട​ങ്ങി 60 ഓ​ളം പൊ​ലീ​സു​കാ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ര​ണ്ട് ദി​വ​സ​മാ​യി ഭ​ക്ഷ​ണ​മി​ല്ലാ​തെ ഉ​റ​ക്ക​മൊ​ഴി​ഞ്ഞാ​ണ് പ്ര​തി​യെ പൊ​ക്കി​യ​ത്. പു​ല​ർ​ച്ച ടൗ​ൺ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ പി​ന്നീ​ട് സൈ​ബ​ർ ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ സ്‌​ക്വാ​ഡി​ന്റെ പ്ര​വ​ർ​ത്ത​ന മി​ക​വ് കേ​ര​ള പൊ​ലീ​സി​ന് പൊ​ൻ​തൂ​വ​ലാ​യി മാ​റു​ക​യും ചെ​യ്തു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും എ.​ഡി.​ജി.​പി പി. ​വി​ജ​യ​നും ക​ണ്ണൂ​ർ റേ​ഞ്ച് ഡി.​ഐ.​ജി കാ​ർ​ത്തി​കും ആ​യ​ങ്കി​യെ കു​ടു​ക്കി​യ സം​ഘ​ത്തെ അ​ഭി​ന​ന്ദി​ച്ചു.

ത​ളി​പ്പ​റ​മ്പ് മു​ത​ൽ ആ​യ​ങ്കി​ക്ക് പി​ന്നാ​ലെ

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ത​ളി​പ്പ​റ​മ്പി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ണ്ടെ​ന്ന് ഇ​ൻ​സ്‌​പെ​ക്ട​ർ പി. ​അ​ജി​ത്ത് കു​മാ​റി​ന് ര​ഹ​സ്യ വി​വ​രം. മേ​ലു​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​മ്പോ​ഴേ​ക്കും സൈ​ബ​ർ പൊ​ലീ​സി​നും സൂ​ച​ന ല​ഭി​ച്ചു. അ​പ​ക​ടം മ​ണ​ത്ത ആ​യ​ങ്കി മു​റി ഒ​ഴി​ഞ്ഞ് പു​റ​ത്തേ​ക്ക്. തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ പ​യ്യ​ന്നൂ​രി​ലേ​ക്ക്. ദേ​ശീ​യ​പാ​ത ഒ​ഴി​വാ​ക്കി യാ​ത്ര. പി​ന്നാ​ലെ പൊ​ലീ​സ്. അ​തി​നി​ടെ, ഓ​ട്ടോ ഡ്രൈ​വ​റു​ടെ ഫോ​ൺ വാ​ങ്ങി സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​റു​മാ​യി എ​ത്താ​ൻ പ​റ​യു​ന്നു. കാ​ർ പ​റ​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ യാ​ത്ര കാ​റി​ൽ ക​ണ്ണൂ​രി​ലേ​ക്ക്. അ​തി​നി​ടെ ഓ​ട്ടോ ഡ്രൈ​വ​ർ പൊ​ലീ​സി​ന് ന​ൽ​കി​യ വി​വ​ര​മാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്.

കാ​മ​റ​ക​ളി​ൽ​നി​ന്ന് കാ​റി​ന്റെ ദൃ​ശ്യം പൊ​ലീ​സ് ക​ണ്ടെ​ത്തി. ക​ണ്ണൂ​രി​ൽ​നി​ന്ന് കാ​ർ ല​ഭി​ച്ചെ​ങ്കി​ലും ആ​യ​ങ്കി​യെ കി​ട്ടി​യി​ല്ല. വൈ​കീ​ട്ട് 3.45ഓ​ടെ ആ​യ​ങ്കി ക​ണ്ണൂ​രി​ലെ​ത്തി​യ​താ​യാ​ണ് വി​വ​രം. സ​ക​ല അ​ട​വും പ​യ​റ്റി​യ ആ​യ​ങ്കി​യെ അ​തി​ലും സ​മ​ർ​ഥ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൊ​ലീ​സ് അ​ഭി​ഭാ​ഷ​ക താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ​വ​ച്ച് പൊ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം അ​ന്വേ​ഷി​ച്ച​പ്പോ​ൾ ആ​യ​ങ്കി ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ക്കി​യ അ​തേ സ്ഥ​ല​ത്തു​വെ​ച്ച് ത​ന്നെ പൊ​ലീ​സ് സാ​ഹ​സി​ക​മാ​യി കീ​ഴ​ക്കി​യ​തോ​ടെ ദി​വ​സ​ങ്ങ​ളാ​യു​ള്ള ആ​ശ​ങ്ക​ക്കും കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കും വി​രാ​മ​മാ​യി. തു​ട​ർ​ന്ന് ആ​യ​ങ്കി​യെ ജ​യി​ലി​ല​ട​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceGangsterArjun Ayankikannur
News Summary - ഒ​ടു​വി​ൽ ആ​യ​ങ്കി​യെ തൂ​ക്കി ക​ണ്ണൂ​ർ സ്‌​ക്വാ​ഡ്
Next Story