പഴയങ്ങാടി അൽഫത്തീബി ജ്വല്ലറി കവർച്ച: രണ്ടു പ്രതികൾ അറസ്റ്റിൽ
text_fieldsപഴയങ്ങാടി: നട്ടുച്ചക്ക് പഴയങ്ങാടി അൽഫത്തീബി ജ്വല്ലറിയിൽനിന്ന് 3.4 കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. പുതിയങ്ങാടി മൊട്ടാമ്പ്രം ബദയിൽ സ്വദേശി പുതിയവളപ്പിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എ.പി. റഫീഖ് (43), പുതിയങ്ങാടി മാടായി പോസ്റ്റ് ഓഫിസിനു സമീപത്തെ കെ.വി. നൗഷാദ് (36) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
റഫീഖിെൻറ വാടകവീട്ടിലെ അലമാരയിലും നൗഷാദിെൻറ ഭാര്യവീട്ടിലെ പറമ്പിൽ കുഴിച്ചിട്ടനിലയിലും സൂക്ഷിച്ച സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തതായാണ് വിവരം. കണ്ടെത്തിയ സ്വർണത്തിെൻറ അളവും പരാതിയിൽ പറയുന്ന സ്വർണത്തിെൻറ അളവും തമ്മിൽ അന്തരമുള്ളതിനാൽ ഉടമയെ വിളിച്ചുവരുത്തി വ്യക്തത വരുത്തി. 2017 ഡിസംബറിൽ മാട്ടൂൽ സിദ്ദീഖാബാദിലെ എ.സി. സിദ്ദീഖിെൻറ കളവുപോയ സ്കൂട്ടറിലാണ് പ്രതികൾ അൽഫത്തീബി ജ്വല്ലറിയിൽ കവർച്ചക്കെത്തിയതെന്നും കവർച്ചക്കുശേഷം ഇതേ സ്കൂട്ടറിലാണ് സ്വർണം കടത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നിരവധിതവണ പ്രതികളെ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലും രഹസ്യകേന്ദ്രങ്ങളിലും ചോദ്യംചെയ്തു. പ്രതികളെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനുശേഷമായിരുന്നു അറസ്റ്റ്.
കണ്ണൂർ കക്കാട് റോഡിലെ എ.പി. ഇബ്രാഹീമിെൻറ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിൽ ജൂൺ എട്ടിന് ഉച്ചക്ക് കടയുടമയും ജീവനക്കാരും ജുമാ നമസ്കാരത്തിനുപോയ സമയത്താണ് കവർച്ച നടത്തിയത്. ജ്വല്ലറിയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറ സ്േപ്ര പെയിൻറടിച്ച് മറച്ചായിരുന്നു കവർച്ച.
കടയിലെ സി.സി.ടി.വി മോണിറ്ററും ഹാർഡ് ഡിസ്കും മോഷ്ടാക്കൾ കൊണ്ടുപോയി. ജ്വല്ലറിയുടെ മുൻഭാഗം തുണികൊണ്ട് മറച്ച് അകത്ത് പെയിൻറിങ് ജോലി നടക്കുന്നുവെന്ന് ധാരണ സൃഷ്ടിച്ചായിരുന്നു കവർച്ച. അറുപതോളം സി.സി.ടി.വി ദൃശ്യങ്ങളും നിരവധി ഫോൺ കാളുകളും പരിശോധിച്ചതിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. മാട്ടൂൽ, മാടായി പ്രദേശങ്ങളിലെ പ്രമാദമായ ആറു കവർച്ചക്കേസുകളിലെ പ്രതികളും ഇവരാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
