Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി പീഡനം;...

പാലത്തായി പീഡനം; പ്രത്യേക അന്വേഷണ സംഘത്തെ ഏൽപിക്കണമെന്ന്​ മാതാവി​െൻറ ഹരജി

text_fields
bookmark_border
പാലത്തായി പീഡനം; പ്രത്യേക അന്വേഷണ സംഘത്തെ ഏൽപിക്കണമെന്ന്​ മാതാവി​െൻറ ഹരജി
cancel

കൊ​ച്ചി: പാ​നൂ​ർ പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ്​ അ​ന്വേ​ഷ​ണം പ്ര​ത്യേ​ക സം​ഘ​ത്തെ ഏ​ൽ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ മാ​താ​വി​െൻറ ഹ​ര​ജി. സ്​​കൂ​ൾ വ​ള​പ്പി​ൽ അ​തേ സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക്​ അ​നു​കൂ​ല രീ​തി​യി​ലാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​മെ​ന്നാ​േ​രാ​പി​ച്ചാ​ണ്​ ഹ​ര​ജി.

ഐ.​ജി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ബി.​ജെ.​പി നേ​താ​വ്​ കൂ​ടി​യാ​യ പ്ര​തി പ​ത്​​മ​രാ​ജ​ൻ സ്കൂ​ളി​ൽ ​െവ​ച്ച് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​റ​സ്​​റ്റി​ലാ​യ ഇ​യാ​ൾ​ക്ക്​ വി​ചാ​ര​ണ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ശ​രി​യ​ല്ലാ​ത്ത​തും പ​ക്ഷ​പാ​ത​പ​ര​വു​മാ​യ അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

പോ​ക്​​സോ ആ​ക്​​ട്​ പ്ര​കാ​രം അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ​യെ​ങ്കി​ലും ആ​റ്​ മാ​സ​മാ​യി​ട്ടും കേ​സ​​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​ത്​​ ബോ​ധ​പൂ​ർ​വ​മാ​ണ്. അ​നാ​വ​ശ്യ ആ​നു​കൂ​ല്യ​മാ​ണ്​ പ്ര​തി​ക്ക്​ അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കു​ന്ന​ത്.

ഇ​ര​ക്കെ​തി​രെ അ​നാ​വ​ശ്യ ധാ​ര​ണ​ക​ൾ അ​ന്വേ​ഷ​ണ ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ​ത​ന്നെ പ​ര​ത്തു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി പ്ര​തി​ക്ക്​ ജാ​മ്യം കി​ട്ടാ​ൻ അ​വ​സ​ര​മൊ​രു​ക്കി. തെ​ളി​വു​ക​ളും മൊ​ഴി​ക​ളും മ​റ​ച്ചു​വെ​ക്കു​ക​യും പ്ര​തി​യെ ര​ക്ഷി​ക്കാ​ൻ വ​ള​ച്ചൊ​ടി​ക്കു​ക​യു​മാ​ണ്. ഇ​ത്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​െൻറ പ​ക്ഷ​പാ​ത​പ​ര​മാ​യ സ​മീ​പ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്​ കീ​ഴി​ൽ അ​ന്വേ​ഷ​ണം തു​ട​ർ​ന്നാ​ൽ ഇ​ര​ക്ക്​ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടു​മെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palathayi rape casepalathayi pathmarajan
News Summary - kannur palathayi rape case student Mothers plea to hand over case to Special Investigation Team
Next Story