Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിതാ കമീഷൻ അധ്യക്ഷക്ക് അശ്ലീല സന്ദേശം; കണ്ണൂർ സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷക്ക് വാട്ട്സ്ആപിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച് അപമാനിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കരുമാത്തൂർ മുയ്യം പുത്തൻവീട്ടിൽ ജഗദീഷി (37) നെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് നിരവധി സ്ത്രീകൾക്ക് ഇയാൾ ദൃശ്യങ്ങളും സന്ദേശങ്ങളും അയച്ചതായി കണ്ടെത്തി. പ്രതിയെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

