Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ സ്വദേശിയിൽ...

കണ്ണൂർ സ്വദേശിയിൽ നിന്ന് 50 ല​ക്ഷ​ത്തി​ന്‍റെ എം.​ഡി.​എം.​എ പി​ടി​കൂ​ടി; ചെക്ക്​ പോസ്റ്റുകളിൽ പരിശോധന കർശനമാക്കി എക്സൈസ്

text_fields
bookmark_border
കണ്ണൂർ സ്വദേശിയിൽ നിന്ന് 50 ല​ക്ഷ​ത്തി​ന്‍റെ എം.​ഡി.​എം.​എ പി​ടി​കൂ​ടി; ചെക്ക്​ പോസ്റ്റുകളിൽ പരിശോധന കർശനമാക്കി എക്സൈസ്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തേ​ക്കു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ത​ട​യാ​ൻ എ​ക്​​സൈ​സ്​ വ​കു​പ്പ് അ​ഞ്ച് പ്ര​ധാ​ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും മ​റ്റ് 41 ചെ​ക്ക്​ പോ​സ്റ്റു​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. കൂ​ട്ടു​പു​ഴ ചെ​ക്ക്​ പോ​സ്റ്റി​ന്റെ​യും ഇ​രി​ട്ടി എ​ക്സൈ​സ് റെ​യി​ഞ്ച് ഓ​ഫി​സി​ന്റെ​യും സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 50 ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന എം.​ഡി.​എം.​എ പി​ടി​കൂ​ടി. ക​ണ്ണൂ​ർ മാ​ട്ടൂ​ൽ മ​ട​ക്ക​ര സ്വ​ദേ​ശി സ​ലീ​ൽ​കു​മാ​ർ കെ.​പി​യെ ഇ​രി​ട്ടി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വ​രു​ന്ന​തി​നി​ട​യി​ലാ​ണ് സ​ലീ​ൽ​കു​മാ​ർ പി​ടി​യി​ലാ​യ​ത്. റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ജി​ത്ത് സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കൂ​ട്ടു​പു​ഴ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ലെ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ വി.​വി. ബി​ജു, ഇ​രി​ട്ടി റേ​ഞ്ച് ഓ​ഫി​സി​ലെ പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​മോ​ദ് കെ.​പി, ഉ​മ്മ​ർ കെ, ​പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ (ഗ്രേ​ഡ്) ദി​നേ​ശ​ൻ ഇ.​സി, ര​വി കെ.​എ​ൻ, ബി​ജു കെ, ​സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​തീ​ഷ് വി.​എ​ൻ, കെ.​കെ. രാ​ഗി​ൽ, സ​നേ​ഷ് കെ.​പി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAMDMA seizure
News Summary - Kannur MDMA seizure
Next Story