Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദിവാസി പെൺകുട്ടിക്ക് പീഡനം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ ചുമത്തി

text_fields
bookmark_border
mahesh-panikker
cancel

കണ്ണൂർ: കണ്ണകത്ത് ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ െടുത്തു. ചെറുവാശേരി സ്വദേശി മഹേഷ് പണിക്കർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

17കാരിയുടെ പരാതിയിൽ പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തി. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. നാട്ടുകാരുടെ കൈയേറ്റത്തിന് വിധേയനായ പ്രതിയെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിൽ പ്രത്യേക പൂജ നടത്താനെത്തിയതാണ് മഹേഷ് പണിക്കർ. പെൺകുട്ടിയെ കടന്നുപിടിച്ച ഇയാൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പെൺകുട്ടി ബഹളം വെച്ചതോടെ വീട്ടുകാർ മഹേഷ് പണിക്കരെ പിടികൂടി. ഇതിന് പിന്നാലെ പ്രദേശവാസികളും സ്ഥലത്തെത്തി.

ആശുപത്രി വിട്ടാൽ ഉടൻ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Kannakam Abuse Case CPM Branch Secretary -Kerala News
Next Story