Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ഹൃദയരക്തം -കെ....

കണ്ണൂർ ഹൃദയരക്തം -കെ. സുധാകരൻ

text_fields
bookmark_border
കണ്ണൂർ ഹൃദയരക്തം -കെ. സുധാകരൻ
cancel

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വും സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ലെ നി​രാ​ശ​യും പ​ര​സ്യ​മാ​ക്കി കെ. ​സു​ധാ​ക​ര​ൻ എം.​പി. പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ പോ​ലും പ​​ങ്കെ​ടു​ക്കാ​തെ ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തി​യ​ശേ​ഷ​മാ​ണ് സു​ധാ​ക​ര​ൻ ഹൈ​ക്ക​മാ​ൻ​ഡി​നോ​ടു​ള്ള നീ​ര​സം പ്ര​ക​ട​മാ​ക്കി​യ​ത്.

ക​ണ്ണൂ​ർ എ​ന്ന​ത് ത​ന്റെ ഹൃ​ദ​യ​ര​ക്ത​മാ​ണെ​ന്നും ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് എ​ന്നും ത​ന്റെ വി​ലാ​സ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​നും പി​ന്തു​ണ​ക്കാ​നു​മാ​യി അ​ണി​ക​ളു​മെ​ത്തി.

‘‘ക​ല്ലി​ൽ​നി​ന്നും ക​ത്തി​യി​ൽ​നി​ന്നും അ​രി​വാ​ളി​ൽ​നി​ന്നും ബോം​ബി​ൽ​നി​ന്നും ത​ള്ള​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ ചി​റ​കി​ന​ടി​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടു​ന​ട​ന്ന​ത്. പൊ​രു​തി സം​ര​ക്ഷി​ച്ച സ​ഹോ​ദ​ര​രെ ക​മ്മ്യൂ​ണി​സ്റ്റു കാ​പാ​ലി​ക​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടു​നി​ൽ​ക്കാ​ൻ ഒ​രി​ക്ക​ലും സാ​ധി​ക്കി​ല്ല. ഉ​ണ​രു​മ്പോ​ൾ ക​ണ്ണി​ൽ തെ​ളി​യു​ന്ന​ത് പാ​ർ​ട്ടി​യു​ടെ സ്വ​പ്ന​ങ്ങ​ളാ​ണ്. ക​ണ്ണ​ട​ക്കു​മ്പോ​ൾ ഉ​ൾ​ക്ക​ണ്ണി​ൽ തെ​ളി​യു​ന്ന​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ ന​ര​നാ​യാ​ട്ട് ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ്. ക​ണ്ണൂ​രി​ന്റെ മ​ണ്ണി​നു​വേ​ണ്ടി കോ​ൺ​ഗ്ര​സ് പ​താ​ക നെ​ഞ്ചി​ലേ​റ്റി കെ. ​സു​ധാ​ക​ര​ൻ എ​ന്നും മു​ന്നി​ലു​ണ്ടാ​കും. പ്ര​സ്ഥാ​ന​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ വീ​ടി​നെ​യും വീ​ട്ടു​കാ​രെ​യും കു​റി​ച്ച് ചി​ന്തി​ച്ചി​ട്ടി​ല്ല’’ -സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി. ഒ​പ്പം ന​ട​ന്ന​വ​രെ​യും വ​ള​ർ​ത്തി​വ​ലു​താ​ക്കി​യ​ശേ​ഷം തി​രി​ഞ്ഞു​നോ​ക്കാ​ത്ത​വ​ർ​ക്കു​നേ​രെ​യും ഒ​ളി​യ​മ്പും പോ​സ്റ്റി​ലു​ണ്ട്. ത​ന്റെ കൈ​പി​ടി​ച്ച് വ​ള​ർ​ന്ന​വ​രും പ്ര​വ​ർ​ത്തി​ച്ച​വ​രു​മാ​ണ് ഇ​ന്ന് ക​ണ്ണൂ​രി​ലെ ഓ​രോ നേ​താ​ക്ക​ളും. ക​ട​ന്നു​വ​ന്ന ക​ന​ൽ​വ​ഴി​ക​ൾ ഒ​രു​പ​ക്ഷേ മ​റ്റു​ള്ള​വ​ർ​ക്ക് മ​റ​ക്കാ​നാ​കും, പ​ക്ഷെ ത​നി​ക്ക​തൊ​ന്നും മ​ര​ണ​ത്തി​ലും മ​റ​ക്കാ​നാ​കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ഓ​ർ​മ​പ്പെ​ടു​ത്തി.

കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​മ്പോ​ൾ ക​ണ്ണൂ​ർ സീ​റ്റി​ൽ മ​ത്സ​രി​പ്പി​ച്ച് മ​ന്ത്രി​യാ​ക്കാ​മെ​ന്നാ​ണ് ഉ​റ​പ്പു​ന​ൽ​കി​യ​തെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ അ​നു​കൂ​ലി​ക​ൾ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudakaranUDFkannurKerala
News Summary - Kannur Hrudayraktam -K. Sudhakaran
Next Story