Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ...

കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധന നികുതിയിളവ്​: സർക്കാറി​െൻറ വിശദീകരണം തേടി

text_fields
bookmark_border
കണ്ണൂർ വിമാനത്താവളത്തിൽ ഇന്ധന നികുതിയിളവ്​: സർക്കാറി​െൻറ വിശദീകരണം തേടി
cancel

​െകാച്ചി: വന്‍ നികുതിയിളവ് അനുവദിച്ച്​ കണ്ണൂര്‍ വിമാനത്താവളത്തിന്​ പ്രത്യേക പരിഗണന നൽകുന്നത്​ ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാർ വിശദീകരണം തേടി. വിമാന ഇന്ധന നികുതി 28 ല്‍നിന്ന് ഒരുശതമാനമായി കുറച്ചതിലൂടെ സംസ്​ഥാനത്തെ മറ്റ്​ വിമാനത്താവളങ്ങളോട്​ വിവേചനം കാട്ടുന്നതായി ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി എം. റിയാസ്​ മുഹമ്മദ്​ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ കെ. സുരേന്ദ്രമോഹൻ, ജസ്​റ്റിസ്​ എൻ. നഗരേഷ്​ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച്​ പരിഗണിച്ചത്​.

നികുതിയിളവ്​ അനുവദിച്ച്​​ 2018 നവംബർ മൂന്നിനാണ്​ സർക്കാർ ഉത്തരവുണ്ടായത്​. ചരക്ക്​ സേവന നികുതി നിയമത്തിലെ പത്താം വകുപ്പ്​ പ്രകാരം ഇന്ധന വിറ്റുവരവി​​​​െൻറ നികുതി ഒരു ശതമാനമാക്കി കുറക്കാനാണ്​ തീരുമാനിച്ചത്​. കണ്ണൂർ വിമാനത്താവളം വഴിയുള്ള ആഭ്യന്തര വിമാനങ്ങൾക്ക്​ പത്ത്​ വർഷത്തേക്കാണ്​ നികുതിയിളവ്​ അനുവദിച്ചത്​. ഇത്​ ചരക്ക്​ സേവന നികുതി നിയമത്തി​​​​െൻറ ദുരുപയോഗമാണെന്ന്​ ഹരജിയിൽ ആരോപിക്കുന്നു. നടപടി സ്വേച്ഛാപരവും വിവേചനപരവുമാണ്​. സർക്കാർ നടപടി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന്​ പ്രഖ്യാപിച്ച്​ റദ്ദാക്കണമെന്നാണ്​ ആവശ്യം.

എന്നാൽ, പുതിയ വിമാനത്താവളത്തെ സഹായിക്കണമെന്ന തീരുമാനത്തി​​​​െൻറ ഭാഗമാണ്​ നടപടിയെന്ന്​ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചരക്ക്​ സേവന നികുതി നിയമത്തിലെ പത്താം വകുപ്പ്​ പ്രകാരം ആനുകൂല്യങ്ങൾ അനുവദിക്കാൻ അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി.​​ കൂടുതൽ വിശദീകരണം തേടിയ കോടതി കേസ്​ പിന്നീട്​ പരിഗണിക്കാൻ മാറ്റുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtKannur international airport
News Summary - kannur international airport-kerala news
Next Story