Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ അന്താരാഷ്​ട്ര...

കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളം നാടിന്​ സമർപ്പിച്ചു

text_fields
bookmark_border
കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളം നാടിന്​ സമർപ്പിച്ചു
cancel

കണ്ണൂർ: ആർത്തിരമ്പിവന്ന ജനസമു​ദ്രം ആകാശത്തോളം ആരവംമുഴക്കിയ അന്തരീക്ഷത്തിൽ കണ്ണൂർ വിമാനത്താവളം നാടിന്​ സമ ർപ്പിച്ചു. കേരളീയ ജീവിതത്തെ മാറ്റിമറിച്ച പ്രവാസത്തി​​​െൻറ ആദ്യ മണലാരണ്യമായ അബൂദബിയിലേക്ക്​ കണ്ണൂരിൽനിന്ന്​ ആദ്യ യാത്രാവിമാനം രാവിലെ 10.13ന്​ പറന്നു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്​ പ്രഭുവ ും പതാക വീശിയതോടെയാണ്​ ഉത്തരമലബാർ മൂന്ന്​ പതിറ്റാണ്ടോളം കാത്തിരുന്ന സ്വപ്​നം യാഥാർഥ്യമായത്​​. ഇതോടെ നാല് ​ അന്താരാഷ്​​്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്​ഥാനമെന്ന ബഹുമതി കേരളത്തിനായി. കമാൻഡർ വിവേക്​ കുൽക്കർണി പറത്തി യ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം185 യാത്രക്കാരുമായാണ്​ അബൂദബിയിലേക്ക്​ പുറപ്പെട്ടത്​. മിഹിർ മഞ്​ജരേക്കറായിര ുന്നു സഹ പൈലറ്റ്​. രാജകീയ സ്വീകരണത്തോടെയാണ്​ ആദ്യ വിമാനത്തിലെ യാത്രക്കാ​രെ വിമാനത്താവളത്തിലേക്ക്​ ആനയിച്ച ത്​.

മുൻ മുഖ്യമ​ന്ത്രിമാരായ വി.എസ്​.അച്യുതാനന്ദനെയും ഉമ്മൻ ചാണ്ടിയെയും ഉൾപ്പെടെ ക്ഷണിക്കാതിരുന്നതിൽ പ്ര തിഷേധിച്ച്​ യു.ഡി.എഫ്​ ചടങ്ങ്​ ബഹിഷ്​കരിച്ചെങ്കിലും വിമാനത്താവളമെന്ന അഭിലാഷസാഫല്യം നേരിൽക്കാണാനുള്ള പതിനാ യിരങ്ങളുടെ ആകാംക്ഷ മുഴച്ചുനിൽക്കുന്നതായിരുന്നു ചടങ്ങുകൾ. ഒരു വികസന സംരംഭത്തി​​​െൻറ ഉദ്​ഘാടനത്തിന്​ കണ്ണൂർ ജില്ലയുടെ ചരിത്രത്തിൽ ഇന്നേവരെ പ​െങ്കടുത്തിട്ടില്ലാത്തത്ര ബഹുജനങ്ങളാണ്​ ഒഴുകിയെത്തിയത്​.

‘കിയാൽ’ ഒാഹര ി ഉടമകൾ, ഭൂമിവിട്ടുകൊടുത്തവർ, രാഷ്​ട്രീയ, സാമൂഹിക, സാംസ്​കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായി. പത്തുമണിക്ക്​ നടക്കുന്ന ഉദ്​ഘാടന ചടങ്ങിന്​ പുലർച്ചതന്നെ ജനങ്ങൾ ഒഴുകിയെത്തി. കാൽലക്ഷം ഇരിപ്പിടങ്ങൾ ഒരുക്കിയ പന്തലും സമീപ മൈതാനവും ജനങ്ങളാൽ കവിഞ്ഞൊഴുകി. മ​ന്ത്രി ഇ.പി.ജയരാജ​​​െൻറ അധ്യക്ഷതയിൽ നടന്ന ഉദ്​ഘാടന ചടങ്ങിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രൻ, കെ.കെ.ശൈലജ, കെ.കൃഷ്​ണൻകുട്ടി, മുൻ വ്യോമയാന മന്ത്രി സി.എം. ഇബ്രാഹിം, വ്യവസായ പ്രമുഖരും വിമാനത്താവള ഭരണസമിതി ഡയറക്​ടർമാരുമായ എം.എ.യൂസഫലി, ഡോ. ഷംഷീർ വയലിൽ, അബ്​ദുൽഖാദർ തെരുവത്ത്​, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, രാഷ്​ട്രീയ പാർട്ടി നേതാക്കൾ എന്നിവരുൾപ്പെടെ സന്നിഹിതരായി.

നിലവിളക്ക്​ കൊളുത്തി പാസഞ്ചർ ടെർമിനലി​​​െൻറ ഉദ്​ഘാടനം നിർവഹിച്ച​ശേഷമാണ്​ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അതിഥികളും ആദ്യവിമാനത്തിന്​ പതാക വീശാൻ റൺവേയിൽ എത്തിയത്​. ആഭ്യന്തര വിമാന സർവിസുകൾക്ക്​ തുടക്കമിട്ടുകൊണ്ട്​ 11.20ന്​ ഡൽഹിയിൽ നിന്ന്​ ഗോ എയർ വിമാനവും കണ്ണൂരിൽ പറന്നിറങ്ങി. തിരുവനന്തപുരം, ബംഗ​ളൂരു, ഹൈദരാബാദ്​ എന്നിവിടങ്ങളിലേക്കും റിയാദിലേക്കുമുള്ള വിമാനങ്ങൾ ഇന്നലെ സർവിസ്​ നടത്തി. അബൂദബിയിൽനിന്ന്​ കണ്ണൂരിലേക്കുള്ള ആദ്യവിമാനം വൈകീട്ട്​ എത്തി.
2300 ഏക്കര്‍ സ്ഥലത്ത് 2350 കോടി രൂപ ചെലവഴിച്ചാണ് വിമാനത്താവളം പൂര്‍ത്തിയാക്കിയത്. മുഖ്യമന്ത്രി ചെയര്‍മാനായ കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ (കിയാല്‍) ഉടമസ്ഥതയിലാണ് വിമാനത്താവളം.

സംസ്​ഥാന സർക്കാറിനെ അഭിനന്ദിച്ച്​ കേന്ദ്ര വ്യോമയാന മന്ത്രി
കണ്ണൂർ: സംസ്​ഥാന സർക്കാറിനെ ആവോളം അഭിനന്ദിച്ച്​, കണ്ണൂർ വിമാനത്താവള ഉദ്​ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പ​െങ്കടുത്ത കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്​ പ്രഭു. വ്യോമയാന വ്യവസായത്തിലെയും ഇന്ത്യന്‍ വികസനത്തി​​​െൻറയും പ്രധാനപ്പെട്ട ദിവസമാണി​െതന്ന്​ അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറും കേന്ദ്രസര്‍ക്കാറും കൈകോര്‍ത്ത് എങ്ങനെ മികച്ച രീതിയില്‍ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാം എന്നതിന് ഉദാഹരണമാണ് കണ്ണൂര്‍ വിമാനത്താവളം. ഏറെ വികസന സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കേരള വികസനത്തി​​​െൻറ കവാടമായി കണ്ണൂര്‍ വിമാനത്താവളത്തെ കാണാം.

പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച കേരള സര്‍ക്കാറിനെ അദ്ദേഹം അഭിനന്ദിച്ചു. വികസനത്തി​​​െൻറ നല്ലൊരു മാതൃകയാണിത്. രാജ്യത്ത് നാല് അന്താരാഷ്​ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. ആധുനിക സൗകര്യങ്ങളിലും വിസ്​തീർണത്തിലും ഏറെ മുന്നിലാണ്​ കണ്ണൂർ വിമാനത്താവളം. രാജ്യത്തെ ഭാവി വ്യോമഗതാഗതത്തിന്​ മികച്ച ഉദാഹരണമാണ്​ കണ്ണൂരിലൊരുക്കിയിരിക്കുന്നത്​. ഭാവിയെ കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള നിർമാണമാണിത്​. ഇത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. രാജ്യത്തെ വ്യോമയാന മേഖല വൻ മുന്നേറ്റത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം 80 ബില്യൻ ഡോളർ വിദേശ നാണ്യം പ്രവാസികൾ രാജ്യത്തിന് നേടിത്തരുമെന്നാണ് ലോകബാങ്കി​​​െൻറ കണക്കുകൂട്ടൽ. ഇതിൽ മൃഗീയ ഭൂരിപക്ഷവും മലയാളി പ്രവാസികളുടെ സംഭാവനയാണ്. പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഇവർക്ക് നാട്ടിൽ വരാനും കുടുംബത്തെ സന്ദർശിക്കാനും സൗകര്യമൊരുക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തി​​​െൻറ ടൂറിസം വികസനത്തിനും കയറ്റുമതിയുടെ വളർച്ചക്കും വിമാനത്താവളങ്ങൾ സഹായകമാവും. കേരളത്തി​​​െൻറ അടിസ്ഥാനസൗകര്യ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീൻ ഫീൽഡ്​ വിമാനത്താവളമായ കണ്ണൂരിൽ ഗ്രീൻപവർ മാത്രം ഉപയോഗിക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷമായി ഉദ്​ഘാടനം; ചടങ്ങിന്​ വി.​െഎ.പി പട
കണ്ണൂർ: എൽ.ഡി.എഫ്​ സർക്കാരി​​​െൻറ വലിയ നേട്ടങ്ങളിലൊന്നെന്ന രീതിയിലാണ്​ വിമാനത്താവളത്തി​​​െൻറ ഉദ്​ഘാടനം നടത്തിയത്​. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും അണിനിരന്ന ചടങ്ങുകളും, പ്രമുഖരുടെ സാന്നിധ്യവുമെല്ലാം ചടങ്ങിന്​ കൊഴുപ്പേകി. ഭാര്യ കമലക്കും കൊച്ചു മകൻ ഇഷാനുമൊപ്പമാണ്​ മുഖ്യമന്ത്രി വിമാനത്താവളത്തിൽ എത്തിയത്​. രാവിലെ എട്ടുമണിയോടെ വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ കിയാൽ എം.ഡി വി. തുളസിദാസ്​ പൂച്ചെണ്ട്​ നൽകി സ്വീകരിച്ചു. തുടർന്ന്​ സി.​ െഎ.എസ്​.എഫിൽ നിന്ന്​ മുഖ്യമന്ത്രി ഗാർഡ്​ ഒാഫ്​ ഒാണർ സ്വീകരിച്ചു. ഇതിനുശേഷം സർവീസ്​ ബ്ലോക്കിനു സമീപം മുഖ്യമന്ത്രി ദേശീയപതാക ഉയർത്തി.

തുടർന്ന്​ മുഖ്യമന്ത്രിയും കുടുംബവും ടെർമിനിൽ ബിൽഡിങ്ങിലേക്ക്​ എത്തി. മന്ത്രി ഇ.പി. ജയരാജൻ, കെ.കെ. ശൈലജ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ ആനയിച്ചു. തുടർന്ന്​ റിസർവ്​ ലോഞ്ചിലെ വിശ്രമമുറിയിലേക്ക്​ മുഖ്യമന്ത്രിയെ നയിച്ചു. മന്ത്രിമാരായ ഇ.പി. ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്​ണൻ എന്നിവരും, കെ.കെ. രാഗേഷ്​, പി.കെ. ശ്രീമതി ടീച്ചർ എന്നിവരും റിസർവ്​ ലോഞ്ചിലെത്തി. മുഖ്യമന്ത്രിക്കും വിശിഷ്​ടാഥിതികൾക്കും വിമാനത്താവള അധികൃതർ ചായയും പലഹാരങ്ങളും നൽകി സൽകരിച്ചു.

ഇതിനിടയിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും സ്​ഥലത്തെത്തി. 9.30ഒാടെ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്​ പ്രഭു ടെർമിനലിലെത്തി. മുഖ്യമന്ത്രിയുമായി കു​ശലം പറഞ്ഞ സുരേഷ്​ പ്രഭു, മുഖ്യമന്ത്രിയുടെ കൊച്ചുമക​​​െൻറ കൈപിടിച്ച്​ വിശേഷം തിരക്കുകയും ചെയ്​തു. ചീഫ്​ സെക്രട്ടറി ടോം ജോസഫ്​, കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി കമൽ നയൻ ചൗബി എന്നിവരും പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ഖാദർ തെരുവത്തും സ്​ഥലത്തെത്തി. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും സംസാരിക്കുകലും ചെയ്​തു. 9.15ഒാടെ ടെർമിനൻ ബിൽഡിങ്ങി​ ​​െൻറ ഉദ്​ഘാടനം മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്​ പ്രഭുവും ചേർന്ന്​ വിളക്ക്​ കൊളുത്തി നിർവഹിച്ചു. ഇൗ ചടങ്ങുകൾക്കു ശേഷമാണ്​ ഏപ്രണിലെത്തി ആദ്യ വിമാനം ഫ്ലാഗ്​ ഒാഫ്​ ചെയ്​തത്​.
എട്ടു മണിക്ക് വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എ.കെ. ശശീന്ദ്രനും ഫോറിന്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍ മന്ത്രി കെ.കെ. ശൈലജയും മലബാര്‍ കൈത്തറി ഇന്‍സ്റ്റലേഷന്‍ അനാവരണം മന്ത്രി ഇ.പി. ജയരാജനും ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനം ചെയ്​തു.

യാ​ത്രാ​ വി​മാ​ന​ങ്ങ​ളു​ൾ​പ്പെ​ടെ 24 ആ​ഗ​മ​ന-​നി​ർ​മ​ഗ​ന ചാ​ർ​ട്ടു​ക​ളാ​ണ്​ ഞാ​യ​റാ​ഴ്​​ച​ത്തെ വ്യോ​മ​ഗ​താ​ഗ​ത ഷെ​ഡ്യൂ​ളി​ലു​ള്ള​ത്. ഉ​ദ്​​ഘാ​ട​ന ദി​വ​സം ​ത​ന്നെ ഇ​ത്ര സ​ജീ​വ​മാ​യ വ്യോ​മ​ഗ​താ​ഗ​ത ചാ​ന​ൽ പ്ര​വ​ർ​ത്ത​ന ​സ​ജ്ജ​മാ​വു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണെ​ന്ന്​ ​എ​യ​ർ ട്രാ​ഫി​ക്​ സ​ർ​വി​സ്​ ചു​മ​ത​ല​യു​ള്ള എ​യ​ർ​പോ​ർ​ട്ട്​ ​അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ വൃ​ത്ത​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
TAGS:kannur airport Pinarayi Vijayan suresh prabhu kerala news malayalam news 
News Summary - Kannur international airport-Kerala news
Next Story