Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണം പൊട്ടിക്കൽ: ശ്രീലാൽ പ്രധാനി, കണ്ണി പൊട്ടാതെ കണ്ണൂർ ടീം

text_fields
bookmark_border
സ്വർണം പൊട്ടിക്കൽ: ശ്രീലാൽ പ്രധാനി, കണ്ണി പൊട്ടാതെ കണ്ണൂർ ടീം
cancel
camera_altപ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: അ​ർ​ജു​ൻ ആ​യ​ങ്കി അ​ക​ത്താ​യ​തോ​ടെ അ​ൽ​പ​മൊ​ന്ന് അ​യ​ഞ്ഞു​വെ​ന്ന് തോ​ന്നി​യ ക​ണ്ണൂ​രി​ലെ സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തി​ന്റെ ക​ണ്ണി പ​ക്ഷെ, പൊ​ട്ടു​ന്നി​ല്ല. ക​രി​പ്പൂ​രി​ൽ പി​ടി​യി​ലാ​യ സം​ഘ​വും ക​ണ്ണൂ​രി​ൽ​നി​ന്നു​ള്ള സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ൾ. പാ​നൂ​ർ ക​ണ്ണം​വെ​ള്ളി ബേ​സി​ൽ പീ​ടി​ക സ്വ​ദേ​ശി​ക​ളാ​ണ് ക​രി​പ്പൂ​രി​ൽ അ​റ​സ്റ്റി​ലാ​യ ശ്രീ​ലാ​ലും പ്രി​ൻ​സും. ചൊ​ക്ലി മേ​ക്കു​ന്ന് സ്വ​ദേ​ശി​യാ​ണ് സു​ബി​ത്ത്. പാ​നൂ​ർ, ചൊ​ക്ലി സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​​ർ​ക്കെ​തി​രെ ആ​യു​ധം കൈ​വ​ശം വെ​ച്ച​തു​ൾ​പ്പ​ടെ വി​വി​ധ കേ​സു​ക​ളു​ണ്ട്. നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​ള​വ​ത്തി​ൽ സ്വ​ർ​ണം പൊ​ട്ടി​ക്ക​ലി​ന് ശ്രീ​ലാ​ലി​ന്റെ പേ​രി​ൽ കേ​സു​ണ്ട്. അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ടീ​മാ​യാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ടു​ന്ന​ത്.

സി.​പി.​എം ത​ള്ളി​പ്പ​റ​യു​മ്പോ​ഴും പാ​ർ​ട്ടി വി​ലാ​സ​ത്തി​ലാ​ണ് മൂ​വ​രും അ​റി​യ​പ്പെ​ടു​ന്ന​ത്. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി മു​ഹ​മ്മ​ദ് ഷാ​ഫി, അ​ർ​ജു​ൻ ആ​യ​ങ്കി തു​ട​ങ്ങി​യ​വ​ർ​ക്ക് ഒ​പ്പ​മു​ള്ള ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യും ഇ​വ​​ർ​ക്കെ​തി​രെ​യു​ണ്ട്. ആ​ഢം​ബ​ര കാ​റു​ക​ളും ബൈ​ക്കു​ക​ളി​ലും സ​ഞ്ച​രി​ക്കു​ന്ന ഇ​വ​രു​ടെ ജോ​ലി​യെ​ന്തെ​ന്ന് പ​ല​ർ​ക്കു​മ​റി​യി​ല്ല. പി​ടി​യി​ലാ​യ​വ​രി​ൽ ശ്രീ​ലാ​ൽ ആ​ണ് പ്ര​ധാ​നി. സ്വ​ർ​ണ​ക്ക​ട​ത്തി​നെ ശ്രീ​ലാ​ൽ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലു​ണ്ട്. വി​ദേ​ശ​ത്തു​നി​ന്ന് സ്വ​ർ​ണ​വു​മാ​യെ​ത്തി​യ ത​ല​ശ്ശേ​രി തി​രു​വ​ങ്ങാ​ട് സ്വ​ദേ​ശി പ്രി​യ​ങ്ക​യാ​ണ് ഇ​വ​​ർ​ക്കൊ​പ്പം അ​റ​സ്റ്റി​ലാ​യ മ​റ്റൊ​രാ​ൾ.

2021 ജൂ​ണി​ൽ അ​ഞ്ചു​പേ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ രാ​മ​നാ​ട്ടു​ക​ര സ്വ​ർ​ണം പൊ​ട്ടി​ക്ക​ൽ കേ​സി​ലാ​ണ് നേ​രേ​ത്ത അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്ണൂ​ർ സം​ഘ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​ത്. സി.​പി.​എം ക്രി​മി​ന​ലു​ക​ളാ​ണ് ഇ​വ​രെ​ന്നും ഇ​ട​പാ​ടു​ക​ളി​ൽ പ​ങ്കു​പ​റ്റു​ന്ന പ്ര​വ​ർ​ത്ത​ക​രു​​ണ്ടെ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് രം​ഗ​ത്തു​വ​ന്നു. ഇ​വ​രു​ടെ മ​യ​ക്കു​മ​രു​ന്ന് ലോ​ബി​യു​മാ​യു​ള്ള ബ​ന്ധ​വും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ക​ണ്ണം​വെ​ള്ളി ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kannur gold smuggling case
Next Story