കാത്തിരിപ്പിന് വിരാമം; ഏപ്രിൽ 14ന് മുതൽ കണ്ണൂർ എക്സ്പ്രസ് യശ്വന്ത്പുരിലേക്ക്
text_fieldsബംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനും സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ബാനസ് വാടി-കണ്ണൂർ എക്സ്പ്രസ് (16527/ 16528)വീണ്ടും യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസാകുന്നു. ഏപ്രിൽ 14 മുതൽ പഴയപോലെ യശ്വന്ത്പുരിൽനിന്നും ട്രെയിൻ സർവീസ് ആ രംഭിക്കുന്നതിനുള്ള ഉത്തരവ് ദക്ഷിണ പശ്ചി റെയിൽവെ പുറത്തിറക്കി. തീരുമാനം വൈകിയെങ്കിലും വിഷുവിെൻറ തലേദിവസം മ ുതലുള്ള മാറ്റം, മലയാളികൾക്ക് റെയിൽവെ നൽകുന്ന കൈനീട്ടമായി മാറിയിരിക്കുകയാണ്.
യശ്വന്ത്പുരിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷ െൻറ അനുമതി റെയിൽവെ അധികൃതർ തേടിയിരുന്നു. അനുമതി ലഭിച്ചതോടെയാണ് ചൊവ്വാഴ്ച ഇതുസംബന്ധച്ച ഉത്തരവ് പുരത്തിറക്കിയത്. ബാനസ് വാടിയിൽനിന്നും യശ്വന്ത്പുരിലേക്ക് കണ്ണൂർ എക്സ്പ്രസിെൻറ ടെർമിനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിന് റെയിൽവെ ബോർഡും അംഗീകാരം നൽകുകയായിരുന്നു.
കണ്ണൂർ എക്സ്പ്രസ് യശ്വന്ത്പുരിലേക്ക് മാറ്റുന്നതിെൻറ ഭാഗമായി യശ്വന്ത്പുർ-ശിവമൊഗ്ഗ ജനശതാബ്ദി എക്സ്പ്രസ് സിറ്റി റെയിൽവെ സ്റ്റേഷനിലേക്കും മാറ്റി. അതുപോലെ ഹിന്ദുപുര- സിറ്റി റെയിൽവെ സ്റ്റേഷൻ മെമു ട്രെയൻ കെങ്കേരിയിലേക്കും മാറ്റി.
ഏപ്രിൽ 14 മുതൽ ട്രെയിൻ നമ്പർ 16527 ബാനസ് വാടി-കണ്ണൂർ എക്സ്പ്രസ് യശ്വന്ത്പുരിലായിരിക്കും യാത്ര അവസാനിപ്പിക്കുന്നതും ആരംഭിക്കുന്നതും. ട്രെയിനിെൻറ അറ്റകുറ്റപണിയും വെള്ളം നിറക്കലും യശ്വന്ത്പുരിൽനിന്നായിരിക്കും.
ഏപ്രിൽ 14ന് മുമ്പായി ട്രെയിൻ സർവീസ് ആരംഭിക്കുന്നതിെൻറ ടൈംടേബിൾ പുറത്തിറക്കും. നേരത്തെ യശ്വന്ത്പുരിൽനിന്നും രാത്രി എട്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.20നായിരുന്നു കണ്ണൂരിലെത്തിയിരുന്നത്. പുതിയ സമയം വൈകാതെ റെയിൽവെ അധികൃതർ പുറത്തിറക്കും.
കണ്ണൂർ എക്സ്പ്രസിെൻറ സ്റ്റേഷൻ യശ്വന്ത്പുരിലേക്ക് മാറ്റുന്നതായിനായ സഹകരിച്ച എല്ലാ സംഘാടനകളോടും പ്രവര്‍ത്തകരോടും കെ.കെ.ടി.എഫ് ഭാരവാഹികൾ നന്ദി അറിയിച്ചു. തുടർന്നും ബംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നത്തിനായി ഒന്നിച്ച് പോരാടാണെന്നും കെ.കെ.ടി.എഫ് അറിയിച്ചു. കെ.കെ.ടി.എഫിനൊപ്പം ബംഗളൂരുവിലെ 35ലധികം മലയാളി സംഘടനകൾ ഒറ്റക്കെട്ടായാണ് അസൗകര്യങ്ങൾ നിറഞ്ഞ ബാനസ് വാടിയിൽനിന്നും കണ്ണൂർ എക്സ്പ്രസ് യശ്വന്ത്പുരിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
