പ്രതിഷേധങ്ങൾക്കിടെ കണ്ണൂർ എക്സ്പ്രസ് ഇന്നുമുതൽ ബാനസ്വാടിയിൽനിന്ന്
text_fieldsബംഗളൂരു: മലയാളി യാത്രക്കാരുടെ പ്രതിഷേധങ്ങൾക്കിടെ യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് തിങ്കളാഴ്ച മുതൽ ബാനസ്വാടിയിൽനിന്ന്. തിങ്കളാഴ്ച രാത്രി 08.25ന് ബാനസ്വാടിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (16527) പിറ്റേന്ന് രാവിലെ 9.50ന് കണ്ണൂരിലെത്തും. കണ്ണൂരിൽനിന്നും വൈകീട്ട് 6.05ന് പുറപ്പെടുന്ന ട്രെയിൻ (16528) പിറ്റേന്ന് പുലർച്ചെ 6.50ന് ബാനസ്വാടിയിലെത്തും. ആവശ്യമായ ബസ് സർവീസോ മെട്രോ ട്രെയിൻ സർവിസോ ഇല്ലാത്ത സൗകര്യങ്ങൾ കുറഞ്ഞ ബാനസ്വാടിയിലേക്ക് കണ്ണൂർ എക്സ്പ്രസ് മാറ്റിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുമ്പോഴും തിങ്കളാഴ്ച ബാനസ്വാടിയിൽനിന്നും സർവിസ് ആരംഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
സ്റ്റേഷൻ മാറ്റം പിൻവലിക്കാനാവശ്യപ്പെട്ട് കെ.കെ.ടി.എഫ് ഭാരവാഹികൾ റെയിൽേവ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. വൈകാതെ സർവിസ് യശ്വന്ത്പുരത്തേക്ക് പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. സ്േറ്റഷൻ മാറ്റം സംബന്ധിച്ച പരാതി ദീപ്തി വെൽഫെയർ അസോസിേയഷൻ പ്രവർത്തകരും കേ്ഷൻ കൗൺസിൽ ഭാരവാഹികളും യശ്വന്ത്പുര ഉൾപ്പെടുന്ന ബംഗളൂരു നോർത്തിൽനിന്നുള്ള എം.പിയും േകന്ദ്രമന്ത്രിയുമായ ഡി.വി. സദാനന്ദഗൗഡക്ക് കൈമാറി. വിഷയത്തിൽ ഇടപെട്ട കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, റെയിൽവേ ബോർഡ് അംഗങ്ങളുമായി ഫോണിൽ കാര്യങ്ങൾ അന്വേഷിച്ചു.
തിങ്കളാഴ്ച ഡൽഹിയിൽ എത്തിയ ഉടനെ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ നേരിൽ കണ്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഡി.വി. സദാനന്ദഗൗഡ ഉറപ്പുനൽകി. വി. സോമരാജന്, പി.വി. സലീഷ്, പി. കൃഷ്ണകുമാര്‍, ജി. ഹരികുമാര്‍, ഹരിനായര്‍ ദിനേഷ് പിഷാരടി, റിനീഷ് പൊതുവാള്, രോഷന്‍ ജനാര്ദ്ദനന്, എം.പി. ബിജു, വിഷ്ണുമംഗലം കുമാര്‍ എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ച സംഘത്തില്‍ ഉണ്ടായിരുന്നത്.ബംഗളൂരു പാലക്കാടന്‍ ഫോറം കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡക്ക് നിവേദനം നല്കി. ഫോറം പ്രസിഡന്റ് പി.സുരേന്ദ്രന്‍നായര്‍, ജോ.സെക്രട്ടറി രാജേഷ് വെട്ടന്തോടി, ട്രഷറര്‍ സുരേഷ് കെ.ഡി, ജോ.സെക്രട്ടറി നന്ദകുമാര്‍, രഘുനാഥ്, ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
