തൊഴിലാളികൾ ഇനി വിരൽതുമ്പിൽ
text_fieldsജില്ല പഞ്ചായത്ത് ലേബർ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് ജില്ല പഞ്ചായത്ത് ഹാളിൽ മന്ത്രി എം. ബി. രാജേഷ് നിർവഹിക്കുന്നു
കണ്ണൂർ: വിവിധ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ലേബര്‍ ബേങ്ക് പദ്ധതിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിങ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ തൊഴിലാളികളുടെ ഒരു ബേങ്ക് തയാറാക്കുക എന്നതാണ് ലക്ഷ്യം. വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ അവരുടെ തൊഴില്‍ വൈദഗ്ധ്യം, താൽപര്യം, വേതനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്താനാകും.
പരിശീലനം നല്കി ഓരോ വ്യക്തിക്കും ആവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. Kannur Dt Panchayat Labor bank എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഗൂഗ്ള്‍ പ്ലേ സ്റ്റോറിലും, ആപ് സ്റ്റോറിലും ലഭ്യമാണ്. തൊഴിലാളികള്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും നിലവില്‍ ആപ്ലിക്കേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. നൂതന ആശയം ഒരു പദ്ധതിയാക്കി ആവിഷ്കരിച്ച ജില്ല പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. കണ്ണൂര്‍ ദിനേശ് ഐ.ടി വിഭാഗമാണ് മൊബൈല്‍ ആപ്പ് തയാറാക്കിയത്. വികസന ഫണ്ടില്‍ നിന്നും 2022-23 വര്‍ഷത്തില്‍ 2,95,000 രൂപയും, 2023-24 വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപയുമാണ് ദിനേശ് ഐ.ടി സൊല്യൂഷന്‍സിന് അനുവദിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി.വി. അനുപമ, തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവാ റാവു പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

