മാട്ടൂലിെൻറ കണ്ണീരായി പിതാവും പിഞ്ചോമനയും
text_fieldsപഴയങ്ങാടി: കാറപകടത്തിൽ മരിച്ച 31കാരൻ മുക്കലക്കകത്ത് മുഹമ്മദ് ബിലാലിെൻറയും നാലു മാസം പ്രായമായ മകൾ ഷസ ഫാത്തിമയുടെയും വേർപാടിൽ കണ്ണീർപൊഴിച്ച് മാട്ടൂൽ ഗ്രാമം. ഒരു മണിക്കൂറിനിടയിൽ പ്രിയതമൻ കാറപകടത്തിലും മുലയൂട്ടി കൊതിതീരാത്ത പിഞ്ചോമന രോഗാവസ്ഥയിലും മരിച്ച വേർപാടിൽ തകർന്നു തളർന്ന ഷംസീറയെ അഭിമുഖീകരിക്കാനായില്ല ആർക്കും.
ഒരു കി.മീ അകലെയുള്ള ഭാര്യയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് മുഹമ്മദ് ബിലാൽ സഞ്ചരിച്ച കാർ കൈത്തോടിലേക്ക് മറിഞ്ഞത്. അപകടമറിഞ്ഞ് ഓടിയെത്തിയവർ സാഹസപ്പെട്ടാണ് കാറിൽനിന്നെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും ബിലാൽ മരിച്ചു.
ഗുരുതരാവസ്ഥയെ തുടർന്നാണ് മകൾ ഷസ ഫാത്തിമയുമായി ഉറ്റവർ തൊട്ടടുത്ത ആശുപത്രി ലക്ഷ്യമിട്ട് മറ്റൊരു വാഹനത്തിൽ പോയത്.
ആശുപത്രിയിലേക്കുള്ള യാത്രക്കിടയിൽ അപകടത്തിൽ പെട്ട കാറിനെ കുറിച്ചറിെഞ്ഞങ്കിലും അപകടത്തിൽ പെട്ടത് ഷസ ഫാത്തിമയുടെ പിതാവാണെന്ന് ഉറ്റവരാരും അപ്പോൾ അറിഞ്ഞിരുന്നില്ല.ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി പിതാവും പൊന്നോമനയും ഒന്നിച്ച് മടങ്ങുകയായിരുന്നു.
ദുബൈ ആസ്റ്റർ മിംസ് ആശുപത്രി ഡ്രൈവറായ മുഹമ്മദ് ബിലാൽ സൗമ്യ സ്വഭാവത്തിനുടമയാണ്. സുഹൃദ് വലയത്തിലുള്ളവരോടും പരിചിതരോടുമൊപ്പം ആത്മാർപ്പണത്തോടെ സേവന സന്നദ്ധനായി എന്നും ബിലാൽ മുന്നിലുണ്ടാവും. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ഷസ ഫാത്തിമയുടെയും രാത്രി 7.15ന് മുഹമ്മദ് ബിലാലിെൻറയും മൃതദേഹം മാട്ടൂൽ മൊയ്തീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
