ക്ഷേത്രോത്സവത്തിനിടെ സി.പി.എം- ബി.ജെ.പി സംഘർഷം; ഏഴുപേർക്ക് പരിക്ക് .
text_fieldsതലശ്ശേരി: പിണറായിയിൽ ക്ഷേത്രോത്സവത്തിനിടെ സി.പി.എം-ബി.ജെ.പി സംഘർഷം. അക്രമത്തിലും ബ ോംബേറിലും വിദ്യാർഥിനി ഉൾപ്പെടെ ഏഴുേപർക്ക് പരിക്കേറ്റു. എരുവട്ടി പൊട്ടൻപാറ ആലക് കണ്ടി ബസാറിനടുത്താണ് ബുധനാഴ്ച പുലർച്ച സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ സംഘർഷ മുണ്ടായത്. മാരകായുധങ്ങളും ബോംബും ഉപയോഗിച്ചുളള ആക്രമണ-പ്രത്യാക്രമണങ്ങളിലാണ് ഇരുഭാഗത്തുമുള്ള ഏഴുപേർക്ക് പരിക്കേറ്റത്. വിദ്യാർഥിനിയടക്കം നാലു സി.പി.എം പ്രവർത്തകർ തലശ്ശേരി സഹകരണ ആശുപത്രിയിലും ബി.ജെ.പി പ്രവർത്തകരിൽ ഒരാൾ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും രണ്ടുപേർ കോഴിക്കോട് ഉള്ള്യേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.
ബുധനാഴ്ച പുലർച്ച ഒരുമണിക്കാണ് അക്രമസംഭവങ്ങളുടെ തുടക്കം. പിണറായി െപാലീസ് സ്റ്റേഷൻ പരിധിയിലെ ആലക്കണ്ടി ബസാറിനടുത്ത കൊയ്യാളൻകുന്ന് ക്ഷേത്ര ഉത്സവത്തിനെത്തിയ സി.പി.എം പ്രവർത്തകൻ സായന്തിനെ (26) ബി.ജെ.പി പ്രവർത്തകർ തടഞ്ഞുെവച്ച് ദണ്ഡുപയോഗിച്ച് മർദിക്കുകയായിരുന്നു. യുവാവിെൻറ നിലവിളികേട്ട് മറ്റു സുഹൃത്തുക്കൾ ഓടിയെത്തിയപ്പോൾ ഇവർക്കുനേരെ ബോംബേറുണ്ടായി. ബോംബ് സ്ഫോടനത്തിലാണ് സായന്തിെൻറ സഹോദരി ആര്യ (17), സി.പി.എം പ്രവർത്തകരായ കുണ്ടുകുളങ്ങര രാഗേഷ് (26), കാർത്തിക് (28) എന്നിവർക്ക് പരിക്കേറ്റത്. ഇതിെൻറ പ്രതികാരമെന്നോണം നടത്തിയ ബോംബേറിലാണ് ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി സി. രാജേഷ് (34), പ്രവർത്തകരായ സി. സനോജ് (38), അഭിജിത്ത് (24) എന്നിവർക്ക് പരിക്കേറ്റത്.
തലക്കും വയറിനും പരിക്കേറ്റ സനോജിെൻറ നില ഗുരുതരമാണ്. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിണറായി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തലശ്ശേരി എ.എസ്.പി അരവിന്ദ് സുകുമാറിെൻറ നേതൃത്വത്തിൽ പൊലീസെത്തി സുരക്ഷാനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
