Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ കോർപറേഷൻ:...

കണ്ണൂർ കോർപറേഷൻ: ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസം പരാജയപ്പെട്ടു

text_fields
bookmark_border
pk-ragesh
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ്​​ ന​ൽ​കി​യ അ​വി​ശ്വാ​സ​ പ്ര​മേ​യം പരാജയപ്പെട്ടു. 28 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് എ​ൽ.​ഡി.​എ​ഫിന്‍റെ 26 വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. അ​വി​ശ്വാ​സ​ പ്ര​മേ​യ ചർച്ചക്ക് ശേഷം യു.ഡി.എഫ് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. രാ​വി​ലെ ജി​ല്ല ക​ല​ക്​​ട​ർ ടി.​വി. സു​ഭാ​ഷി​​​െൻറ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രിുന്നു അ​വി​ശ്വാ​സ​ പ്ര​മേ​യം പ​രി​ഗ​ണിച്ചത്.

ആ​ഗ​സ്​​റ്റ്​ 17ന്​ ​യു.​ഡി.​എ​ഫ്​ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ മേ​യ​ർ സ്​​ഥാ​ന​ത്തു ​നി​ന്ന്​ സി.​പി.​എ​മ്മി​ലെ ഇ.​പി. ല​ത​യെ പു​റ​ത്താ​ക്കി​യി​രു​ന്നു. നാ​ലു​വ​ർ​ഷ​േ​ത്താ​ള​മാ​യി എ​ൽ.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന, കോ​ൺ​ഗ്ര​സ്​ വി​മ​ത​നാ​യി ജ​യി​ച്ച പി.​കെ. രാ​ഗേ​ഷ്​ യു.​ഡി.​എ​ഫ്​ പ​ക്ഷ​ത്തേ​ക്ക്​ കൂ​റു​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ.​പി. ല​ത​ക്ക്​ മേ​യ​ർ സ്​​ഥാ​നം ന​ഷ്​​ട​മാ​യ​ത്.

ഇ​തി​നു​ള്ള തി​രി​ച്ച​ടി​യെ​ന്ന​ നി​ല​യി​ലാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ ഡെ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷി​നെ​തി​രെ ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ അ​വി​ശ്വാ​സ​പ്ര​മേ​യം ന​ൽ​കി​യ​ത്. 55 അം​ഗ ​കൗ​ൺ​സി​ലി​ൽ എ​ൽ.​ഡി.​എ​ഫി​ന്​ 26 ഉം ​യു.​ഡി.​എ​ഫി​ന്​ 28 ഉം ​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. സി.​പി.​എ​മ്മി​ലെ ഒ​രം​ഗം മ​രി​ച്ച​തോ​ടെ​യാ​ണ്​ അ​വ​രു​ടെ അം​ഗ​ബ​ലം 26 ആ​യി കു​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkannur corporationpk rageshkerala newsmalayalam news
News Summary - Kannur Corporation PK Ragesh -Kerala News
Next Story