Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനം: കണ്ണൂർ കോർപറേഷൻ കൗൺസിലറുടെ ജാമ്യം റദ്ദാക്കി

text_fields
bookmark_border
bail granted
cancel

തലശ്ശേരി: പീഡനക്കേസിൽ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്ത കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.വി. കൃഷ്ണകുമാറിന് കീഴ് കോടതി നൽകിയ ജാമ്യം ജില്ല സെഷൻസ് കോടതി റദ്ദാക്കി.

കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം തലശ്ശേരി എ.സി.ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് രേഖകൾ പരിശോധിച്ച ശേഷം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കീഴ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് വേണ്ടി ജില്ല ഗവ. പ്ലീഡർ അഡ്വ. കെ. അജിത്കുമാറാണ് ജില്ല സെഷൻസ് കോടതിയിൽ ഹരജി നൽകിയത്.

ഹരജിയിൽ കീഴ് കോടതിയുടെ കേസ് സംബന്ധിച്ച രേഖകൾ വിളിച്ചുവരുത്തി പരിശോധിച്ച്, ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധി പറയാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. കീഴ് കോടതി നൽകിയ ജാമ്യം ജില്ല കോടതി റദ്ദാക്കിയ സാഹചര്യത്തിൽ കൃഷ്ണകുമാർ വീണ്ടും അറസ്റ്റിലാവുകയോ കോടതി മുമ്പാകെ നേരിട്ട് ഹാജരാവുകയോ വേണം.

വനിത സഹകരണ സംഘത്തിൽ കയറി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് ചാർജ് ചെയ്ത കേസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kannur Corporation councilor's bail cancelled
Next Story