Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ കോർപറേഷൻ:...

കണ്ണൂർ കോർപറേഷൻ: പി.കെ. രാ​ഗേഷ്​  വീണ്ടും ഡെപ്യൂട്ടി മേയർ

text_fields
bookmark_border
കണ്ണൂർ കോർപറേഷൻ: പി.കെ. രാ​ഗേഷ്​  വീണ്ടും ഡെപ്യൂട്ടി മേയർ
cancel

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി യ​ു.ഡി.എഫിലെ പി.കെ. രാ​ഗേഷിനെ വീണ്ടും തെരഞ്ഞടുത്തു. രാഷ്​ട്രീയ വടംവലിയെ തുടർന്ന്​ നാലര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 

രാവിലെ 11 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തെരഞ്ഞെടുപ്പ്​. പി.കെ രാ​ഗേഷിന് 28 വോട്ടും ഇടുതുമുന്നണി സ്ഥാനാർഥി വെള്ളോറ രാജന് 27 വോട്ടും ലഭിച്ചു. മുൻ ധാരണകളുടെ അടിസ്ഥാനത്തിൽ മേയർ സ്ഥാനം ​ മുസ്​ലിം ലീ​ഗിന് കൈമാറും. നിലവിൽ കോൺഗ്രസിലെ സുമ ബാലകൃഷ്​ണനാണ്​ മേയർ.

കാലാവധി അവസാനിക്കാൻ നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് കോർപ്പറേഷൻ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയായത്. ലീഗിലെ സി. സമീറായിരുന്നു ആദ്യ ഡപ്യൂട്ടി മേയർ. കോൺഗ്രസ് വിമതനായിരുന്ന പി.കെ രാഗേഷ് എൽ.ഡി.എഫിനൊപ്പം ചേർന്നതോടെയാണ് സമീറിന് സ്ഥാനം നഷ്ടമായത്. തുടർന്ന്​ ഇടതുപാനലിൽ രാഗേഷ് ഡെപ്യൂട്ടി മേയറായി. ഇടവേളക്കുശേഷം ഇദ്ദേഹം കോൺഗ്രസിലേക്ക് മടങ്ങിയെത്തി. 

ഇതേത്തുടർന്ന്​ എൽ.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ രാഗേഷിനെ നീക്കിയതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങിയത്. ലീഗ് അംഗം കെ.പി.എ സലീമി​​െൻറ കൂറുമാറ്റമാണ് അവിശ്വാസ പ്രമേയം പാസാകാൻ ഇടയായത്​. എന്നാൽ, ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ലീ​ഗ് വോട്ട് രാ​ഗേഷിന്​ തന്നെ ലഭിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskannurcpicorporation. pk ragesh
News Summary - kannur corp election
Next Story