ദുരൂഹതയഴിഞ്ഞത് ഒറ്റദിവസത്തിനുള്ളിൽ; സംശയം ആദ്യം പ്രണവിലേക്ക്
text_fieldsകണ്ണൂർ: അര്‍ധരാത്രി കുട്ടിക്ക് മരുന്നും പാലും നല്‍കിയശേഷം കുഞ്ഞിനെ പ്രണവിനൊപ്പം കി ടത്തിയുറക്കിയെന്നാണ് ശരണ്യ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍, രാവിലെ ആറുമണിയ ോടെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് പ്രണവ് പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
ദമ്പതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. പ്രണവ് ശരണ്യയുടെ വീട്ടിൽ വരാറുണ്ടെങ്കിലും രാത്രിയിൽ താമസിക്കാറുണ്ടായിരുന്നില്ല. ഇയാളെ വീട്ടിൽ താമസിപ്പിക്കാൻ ശരണ്യയുടെ പിതാവിനും സഹോദരനും സമ്മതമായിരുന്നില്ല. സംഭവദിവസം ശരണ്യയുടെ പിതാവ് മത്സ്യബന്ധനത്തിന് കടലിൽ പോയിരുന്നു.
തുടർന്ന് ശരണ്യയുടെ നിർബന്ധത്തിന് വഴങ്ങി പ്രണവ് ഇവിടെ രാത്രി തങ്ങുകയായിരുന്നു. സംഭവത്തിൽ പ്രണവിനെ കുടുക്കുകയെന്ന അതിബുദ്ധിയാണ് ശരണ്യക്ക് ഇതിനു പിന്നിലുണ്ടായിരുന്നത്. തുടർന്ന് ഇരുവരെയും ഏകേദശം 10 മണിക്കൂറോളം വിശദമായി പൊലീസ് ചോദ്യംചെയ്തു. എന്നാൽ, ശരണ്യയുടെ മൊഴിയിൽ ദുരൂഹത നിറഞ്ഞതാണ് അന്വേഷണത്തിൽ പൊലീസിന് വഴിത്തിരിവായത്. കൂടാതെ, വിയാെൻറ മൃതദേഹം കണ്ട് ബന്ധുക്കൾ പൊട്ടിക്കരയുേമ്പാഴും ശരണ്യ നിർവികാരയായിരുന്നു. ഇതും പൊലീസിന് ഇവരിലുള്ള സംശയം ബലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
