അമ്പായത്തോടിലെ മാവോവാദി സാന്നിധ്യം: അയൽ സംസ്ഥാന സഹായംതേടി പൊലീസ്
text_fieldsതിരുവനന്തപുരം: കണ്ണൂർ അമ്പായത്തോടിലെത്തിയ മാവോവാദികളെ പിടികൂടാൻ കർണാടക, ത മിഴ്നാട് പൊലീസിെൻറ സഹായംതേടി കേരളം. മാസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ചേർന്ന രഹസ്യയ ോഗത്തിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയുടെ സഹകരണത്തോടെ മൂന്ന് സംസ്ഥാനങ്ങളും ഒമ്പതംഗ മാവോവാദികൾക്കായി വലവിരിച്ചത്.
ശനിയാഴ്ച പൊലീസ് ആസ്ഥാനത്ത് ഉന്നതതലയോഗം ചേർന്ന് അന്വേഷണം മൂന്ന് ജില്ല പൊലീസ് മേധാവിമാർക്ക് നൽകാൻ തീരുമാനിച്ചു. പാലക്കാെട്ട ദെബേഷ് കുമാർ ബെഹ്റ, വയനാട്ടിലെ ആർ. കറുപ്പസ്വാമി, കണ്ണൂരിലെ ജി. ശിവവിക്രം എന്നിവർക്കാണ് ചുമതല. കണ്ണൂർ റേഞ്ച് ഐ.ജി ബെൽറാം കുമാർ ഉപാധ്യായ ഡി.ജി.പിക്ക് നേരിട്ട് റിപ്പോർട്ട് നൽകണം.
ശനിയാഴ്ച തോക്കുക്കളുമായി അമ്പായത്തോടിൽ ലഘുലേഖ വിതരണം ചെയ്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വർഷങ്ങളായി പൊലീസ് െതരയുന്ന മാവോവാദി നേതാവ് സി.പി. മൊയ്തീെൻറ നേതൃത്വത്തിലുള്ള സംഘമാണ് ഇതത്രേ. മാവോവാദികളായ രാമു, കവിത, കീർത്തി എന്നിവരും സംഘത്തിലുണ്ട്. ഇവർക്ക് പുറമെ അഞ്ചു പേർ സംഘത്തിലുണ്ടെന്നാണ് കേന്ദ്ര ഇൻറലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ട്. നോട്ടീസ് വിതരണംചെയ്ത നാലുപേർക്ക് പുറമെ ഇവർക്ക് സംരക്ഷണവുമായി രണ്ടുപേർ ആൾക്കൂട്ടത്തിൽ ഉണ്ടായിരുന്നതായും മൂന്നുപേർ ആയുധവുമായി അകലെ മാറിനിന്നതായുമാണ് രഹസ്യാന്വേഷണവിഭാഗത്തിെൻറ റിപ്പോർട്ടിലുള്ളത്. ഇവർ ആരൊക്കെയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ശനിയാഴ്ച രാത്രി 6.40ഓടെയാണ് കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍നിന്ന് താഴെ പാല്‍ചുരം റോഡിലൂടെ സംഘം അമ്പായത്തോട് എത്തിയത്. ഇവരെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങൾ ഞായറാഴ്ച മുതൽ അതിർത്തി കേന്ദ്രീകരിച്ച് െതരച്ചിൽ ശക്തമാക്കി. എന്നാൽ മാവോവാദികൾക്ക് ആദിവാസികളിൽ ഒരുവിഭാഗത്തിെൻറ സഹായം ലഭിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ശനിയാഴ്ച പരസ്യമായി ലഘുലേഖ വിതരണം ചെയ്തതെന്നുമാണ് പൊലീസിെൻറ നിഗമനം. അതിനാൽ ആദിവാസി കോളനികൾ കേന്ദ്രീകരിച്ചും അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
