Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യുട്ടീവ് എക്സ്പ്രസിന്‍റെ കോച്ചുകള്‍ ഷണ്ടിങ്ങിനിടെ പാളംതെറ്റി

text_fields
bookmark_border
executive 90809a
cancel

കണ്ണൂർ: കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്‍റെ (16308) കോച്ചുകൾ ഷണ്ടിങ്ങിനിടെ പാളംതെറ്റി. രാവിലെയുള്ള സർവിസിന് മുന്നോടിയായി കണ്ണൂർ യാഡിൽ വെച്ചാണ് രണ്ട് കോച്ചുകൾ പാളംതെറ്റിയത്. പുലർച്ചെ 4.40ഓടെയാണ് സംഭവം. ട്രെയിനിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ ആർക്കും പരിക്കില്ല.

രാവിലെ 5.10ന് കണ്ണൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു ട്രെയിൻ. യാഡിൽ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പാളംതെറ്റുകയായിരുന്നു. പിന്നീട്, പാളംതെറ്റിയ കോച്ചുകൾ ഒഴിവാക്കി രാവിലെ 6.43നാണ് ട്രെയിൻ പുറപ്പെട്ടത്. പാളംതെറ്റിയ കോച്ചുകൾ ഇടിച്ച് സിഗ്നൽ ബോക്സ് തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kannur alappuzha express coach derailed
Next Story