കണ്ണൂർ വിമാനത്താവളം: മോദിയുടെ സഹായം തേടി മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിലേക്ക് വിദേശ വിമാനക്കമ്പനികൾക്ക് സർവിസ് നടത്തുന്നതിനുള്ള തടസ്സം നീക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ വേണ്ടതു ചെയ്യാൻ സെക്രട്ടറിയോട് പ്രധാനമന്ത്രി നിർദേശിച്ചതായി പിണറായി വിജയൻ അറിയിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനത്തിന് തയാറെടുക്കുകയാണ്. കേരളത്തിന് വലിയ പ്രതീക്ഷകള്‍ നല്കുന്ന വിമാനത്താവള പദ്ധതിയുടെ ഭദ്രതക്ക് അനിവാര്യമായ ഒന്നാണ് വിദേശ എയര്‍ലൈനുകളുടെ സാന്നിധ്യം.
കണ്ണൂരേക്ക് വിദേശ എയര്‍ലൈനുകളെ അനുവദിക്കണമെന്ന് മുമ്പ് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നതാണ്. എന്നാല്‍, ഇതുവരെ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലാത്തതുകൊണ്ടാണ് വീണ്ടും ഇടപെടല്‍ തേടിയതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
