Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം: എയർഇന്ത്യ എക്​സ്​പ്രസ്​ ബുക്കിങ്​​ ഒമ്പതിനകം

text_fields
bookmark_border
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം: എയർഇന്ത്യ എക്​സ്​പ്രസ്​ ബുക്കിങ്​​ ഒമ്പതിനകം
cancel

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ടി​ക്ക​റ്റ്​ വി​ൽ​പ​ന ന​വം​ബ​ർ ഒ​മ്പ​തി​ന​കം​ തു​ട​ങ്ങു​മെ​ന്ന്​ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ പ​ബ്ലി​ക്​​റി​ലേ​ഷ​ൻ​സ്​ വി​ഭാ​ഗം അ​റി​യി​ച്ചു. ഉ​ദ്​​ഘാ​ട​ന​ദി​നം മു​ത​ലു​ള്ള ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും. അ​തേ​സ​മ​യം, 2019 മാ​ർ​ച്ച്​ 30വ​രെ​യു​ള്ള ശൈ​ത്യ​കാ​ല ദേ​ശീ​യ വി​മാ​ന ഷെ​ഡ്യൂ​ൾ ഡി.​ജി.​സി.​എ വെ​ള്ളി​യാ​ഴ്​​ച പു​റ​ത്തി​റ​ക്കി​യ​തി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​മി​ല്ല. ​പ്ര​ത്യേ​കാ​നു​മ​തി ഷെ​ഡ്യൂ​ൾ പി​ന്നീ​ട്​ വ​രു​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ്​ ടി​ക്ക​റ്റ്​ വി​ൽ​പ​ന ഒ​മ്പ​തി​ന്​ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ്​ വി​വ​രം.


ആ​ഭ്യ​ന്ത​ര വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ എ​യ​ർ​ഇ​ന്ത്യ, എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്, ഇ​ൻ​ഡി​ഗോ, ജെ​റ്റ്​ എ​യ​ർ​വെ​യ്​​സ്, സ്​​​പൈ​സ്​ ജെ​റ്റ്​ എ​ന്നി​വ​യു​ടെ വി​ദേ​ശ സ​ർ​വി​സു​ക​ളു​ടെ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ൾ വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഡി.​ജി.​സി.​എ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ബൂ​ദ​ബി, റി​യാ​ദ്, മ​സ്​​ക​ത്ത്, ദു​ൈ​ബ, ദോ​ഹ, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് ക​ണ്ണൂ​രി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഒ​മ്പ​തി​ന്​ അ​ബൂ​ദ​ബി​യി​ലേ​ക്കും തി​രി​ച്ചും റി​യാ​ദി​ലേ​ക്കും ഷാ​ർ​ജ​യി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്കു​മാ​ണ്​ സ​ർ​വി​സ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​ർ​ജ, ദു​ൈ​ബ​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ എ​ല്ലാ ദി​വ​സ​വും സ​ർ​വി​സ്​ ഉ​ണ്ടാ​കും. ദു​ൈ​ബ​ സ​ർ​വി​സ്​ ഡി​സം​ബ​ർ 13നാ​ണ്​ തു​ട​ങ്ങു​ക​യെ​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportkerala newsmalayalam news
News Summary - Kannur Airport -Kerala News
Next Story