Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളം: അന്തിമപരിശോധന പൂർത്തിയായി; യാത്രാവിമാനം ഇന്നിറങ്ങും
text_fieldsbookmark_border
കണ്ണൂർ: ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ അന്തിമപരിശോധന പൂർത്തിയായതിനെ തുടർന്ന് എയർക്രാഫ്റ്റ് പരീക്ഷണത്തിന് വലിയ യാത്രാവിമാനം ഇന്ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങും. 190 സീറ്റുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനം തിരുവനന്തപുരത്തുനിന്ന് രാവിലെ ഒമ്പതിന് പുറപ്പെട്ട് 9.45ന് മൂർഖൻ പറമ്പിലെത്തും. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിബന്ധന പ്രകാരമുള്ള ഡി.വി.ആർ.ഒ പരീക്ഷണത്തിനാണ് യാത്രാവിമാനമെത്തുന്നത്.
Next Story
