കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ സ്വര്‍ണക്കടത്ത് പിടികൂടി
text_fieldsമട്ടന്നൂര്‍: കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത് 17ാം ദിവസം ആദ്യ സ്വര്‍ണക്കടത്ത് പിട ികൂടി. ചൊവ്വാഴ്ച വൈകീട്ട് ആറിന് വിമാനത്താവളത്തിലെത്തിയ അബൂദബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍നിന്ന് കസ്റ്റസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സും ചേര്‍ന്നാണ് 63.8 ലക്ഷംരൂപ വിലയുള്ള രണ്ട് കിലോ സ്വർണം യുവാവിൽ നിന്ന് പിടിച്ചെടുത്തത്. പിണറായി സ്വദേശി മുഹമ്മദ് ഷാനാണ് പിടിയിലായത്.
ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും േപ്ലറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരുന്നു. മുഹമ്മദ് ഷാനെ കാത്ത് വിമാനത്താവളത്തില്‍ കാറിലുണ്ടായിരുന്നവരും കസ്റ്റഡിയിലാണ്.
പരിശോധനക്ക് കസ്റ്റംസ് അസി. കമീഷണര്‍ ഒ. പ്രദീപ്, അസി. ഡയറക്ടര്‍ ശങ്കര്‍, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സ് സീനിയര്‍ ഓഫിസര്‍ ചന്ദ്രശേഖരന് എന്നിവര്‍ നേതൃത്വം നല്കി.
