You are here

കോവിഡ്​-19: കണ്ണൂരിൽ വിമാനത്തിൽനിന്നും യാത്രക്കാരെ ഇറക്കിവിട്ടു

01:14 AM
13/03/2020

കണ്ണൂർ:  കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന്​ സൗദിയിലേക്ക​ുള്ള യാത്രക്കാരെ വിമാനത്തിൽനിന്ന്​ ഇറക്കിവിട്ടു. കണ്ണൂരിൽ നിന്ന്​ റിയാദിലേക്ക്​ വ്യാഴാഴ്​ച രാത്രി 9.30ന്​ പുറപ്പെടേണ്ട എയർ ഇന്ത്യ എക്​സ്​പ്രസിൽ നിന്നാണ്​ യാത്രക്കാരെ ഇറക്കിവിട്ടത്​.


റീ എൻട്രി വിസയുള്ളവരെ മാത്രം ഉള്ളിലിരുത്തി മറ്റുള്ള യാത്രക്കാരെയാണ്​ ഇറക്കിവിട്ടത്​. സംഭവത്തിൽ യാത്രക്കാർ അധികൃതരുമായി വാക്​തർക്കത്തിലേ​ർപ്പെട്ടു. കോവിഡ്​-19 രോഗബാധ​ ജാഗ്രതയുടെ ഭാഗമായാണ്​ നടപടിയെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ, എമിഗ്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയായി വിമാനത്തിനകത്ത്​ പ്രവേശിച്ചതിന്​ ശേഷമാണ്​ യാത്ര പുറപ്പെടുന്നതിന്​ തൊട്ടുമുമ്പ്​ ഇവ​രെ പുറത്താക്കിയത്​.

യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് ടിക്കറ്റിന്‍റെ പണം തിരികെ നൽകാമെന്ന്​ അധികൃതർ ​ ഉറപ്പുനൽകി. തുടർന്ന്​ റീ എൻട്രി വിസ യാത്രക്കാരെ മാത്രം ഉൾക്കൊള്ളിച്ച്​ വിമാനം പുറപ്പെടുകയായിരുന്നു.

Loading...
COMMENTS