Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളം:എവിയേഷൻ പരിശോധന തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനുള്ള ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ സംഘത്തിെൻറ പരിശോധന തുടങ്ങി. ഡി.ജി.സി.എ. ഡെപ്യൂട്ടി ഡയരക്ടർ സന്താനംസമ്പത്ത്, അസി.ഡയരക്ടർ അശ്വിൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മട്ടന്നൂരിലെത്തിയത്. വിമാനത്താവള സാേങ്കതിക വിഭാഗം ഉദ്യോഗസ്ഥർ സംഘത്തെ അനുഗമിച്ചു. സംഘ് ബുധനാഴ്ച പരിശോധന പൂർത്തിയാക്കും. രണ്ടാഴ്ചക്കകം അനുമതി നൽകുമെന്നാണ് പ്രതീക്ഷ.
കണ്ണൂർ വിമാനത്താവളം ഇതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മറ്റെല്ലാ അനുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇമിഗ്രേഷൻ ക്ലിയറൻസ്, കസ്റ്റംസ് ഡിക്ലറേഷൻ, ഡി.വി.ഒ. ആർ കമ്മീഷനിങ്ങ് തുടങ്ങിയവയുടെ അനുമതി വിവിധ വകുപ്പുകൾ നേരത്തെ നൽകിയിട്ടുണ്ട്.
Next Story
