Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനമേഖലയിൽ ഉരുൾപൊട്ടി;...

വനമേഖലയിൽ ഉരുൾപൊട്ടി; കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ മലവെള്ളപ്പാച്ചിൽ VIDEO

text_fields
bookmark_border
വനമേഖലയിൽ ഉരുൾപൊട്ടി; കോഴിക്കോട് കണ്ണപ്പൻകുണ്ടിൽ മലവെള്ളപ്പാച്ചിൽ VIDEO
cancel

ഈങ്ങാപ്പുഴ (കോഴിക്കോട്​): മട്ടിക്കുന്ന് വനമേഖലയിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും. മഴയോ കാർമേഘമോ ഇല്ലാതെ, തെളിഞ്ഞ അന്തരീക്ഷം നിലനിൽക്കെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ വലിയ ശബ്​ദത്തിൽ മലവെള്ളം ഒഴുകിയെത്തിയത് കണ്ണപ്പൻകുണ്ട് നിവാസികളെ പരിഭ്രാന്തിയിലാക്കി. ആഗസ്​റ്റ്​ ഒമ്പതിന് ഉണ്ടായ ഉരുൾപൊട്ടലി​​​​​െൻറ ഭീതിദ ഓർമ നിലനിൽക്കുന്ന കണ്ണപ്പൻകുണ്ട് മട്ടിക്കുന്ന് പ്രദേശവാസികൾ ചകിതരായി.

വിവരമറിഞ്ഞ് താമരശ്ശേരി എസ്.ഐ സായുജി​​​​​െൻറ നേതൃത്വത്തിൽ പൊലീസും മുക്കത്തുനിന്ന്​ ഫയർഫോഴ്‌സും സ്ഥലത്തെത്തി. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ജലപ്രവാഹത്തി​​​​​െൻറ ശക്തി നാലരയോടെ കുറഞ്ഞപ്പോഴേക്കും ശക്തമായ മഴയുണ്ടായത്​ പ്രദേശവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി. ആറുമണിയോടെ മഴ നിലച്ചെങ്കിലും മേഘാവൃതമായ അന്തരീക്ഷവും ശക്തമായ ഇടിമിന്നലും തുടർന്നു.

കഴിഞ്ഞ ഉരുൾപൊട്ടലിനെ തുടർന്ന്​ 25 കുടുംബങ്ങളെ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനാൽ ഇത്തവണ കാര്യമായ രക്ഷാപ്രവർത്തനം വേണ്ടിവന്നില്ല. വനത്തിൽ കനത്ത മഴ തുടരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിരിക്കുകയാണ്. രാത്രിയിലും മഴ തുടരുകയാണെങ്കിൽ പുഴയുടെ ഇരു കരയിലുമുള്ളവർ മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKannappankundu Landslidekozhikode News
News Summary - Kannappankundu Landslide -Kerala News
Next Story