Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൗനം പാലിക്കുന്നവർ രാജ്യദ്രോഹികൾ–കണ്ണൻ ഗോപിനാഥ്
text_fieldsbookmark_border
തൃശൂർ: കേന്ദ്ര സർക്കാറിെൻറ നേതൃത്വത്തിൽ നടക്കുന്നത് രാജ്യതാൽപര്യത്തിനെതിരായ കാര്യങ്ങളാണ് എന്നറിഞ്ഞിട്ടും മൗനം പാലിക്കുന്നവരാണ് യഥാർഥ രാജ്യദ്രോഹികൾ എന്ന് കശ്മീരിലെ പൗരാവകാശ ലംഘനത്തിൽ പ്രതിഷേധിച്ച് സിവിൽ സർവീസിൽനിന്ന് രാജിെവച്ച കണ്ണൻ ഗോപിനാഥ്.
മുൻഗാമികൾ നമുക്ക് സമ്മാനിച്ച ഇന്ത്യയെ അതേക്കാൾ നന്നായി തിരിച്ചുകൊടുക്കാൻ യുവാക്കൾക്ക് ബാധ്യതയുെണ്ടന്നും അതിനുവേണ്ടിയുള്ള പേരാട്ടത്തിന് യുവാക്കൾ നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സമ്മേളനത്തിെൻറ ഭാഗമായ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കണ്ണൻ ഗോപിനാഥ്.
നമ്മൾ സ്വപ്നം കാണുന്ന ഇന്ത്യ വെറുതെ കിട്ടില്ല. പലതും ത്യജിക്കേണ്ടിവരും. മറ്റാരെങ്കിലും വന്ന് കാര്യങ്ങൾ ശരിയാക്കുമെന്ന ധാരണ വേണ്ട. സ്വയം തയാറായാലേ ലക്ഷ്യത്തിലെത്താനാവൂ. നഷ്ടപ്പെടാൻ എല്ലാവർക്കും വിഷമമുണ്ടാകും. പക്ഷെ, യുവ തലമുറക്ക് നേട്ടം മാത്രമാണുള്ളത്.
മുസ്ലിമിന് പൗരത്വം തെളിയിക്കാൻ രേഖ ഹാജരാക്കേണ്ട സ്ഥിതിയാണ്. നുഴഞ്ഞുക്കയറ്റക്കാരനാണെങ്കിലും മുസ്ലിം അെല്ലങ്കിൽ അത് വേണ്ട. ഈ സമീപനം നീതിയാണോ?
കേന്ദ്ര സർക്കാറിെൻറ പൗരവകാശ ധ്വംസനങ്ങൾക്കും ജനവിരുദ്ധതക്കുമെതിരെ ആരും പ്രതികരിക്കാതായപ്പോഴാണ് താൻ രാജിവെച്ചത്. ഇപ്പോൾ പ്രധാന നഗരങ്ങളിലെത്തി യുവാക്കളെ ഇതിനെതിരെ പ്രതികരിപ്പിക്കാൻ സജ്ജമാക്കികൊണ്ടിരിക്കുകയാണ് താനെന്നും കണ്ണൻ ഗോപിനാഥ് പറഞ്ഞു.
കശ്മീർ പ്രശ്നം ഇന്ത്യയും പാകിസ്താനും കശ്മീരും തമ്മിലുള്ള ത്രികക്ഷി പ്രശ്നമാണെന്ന് അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്ന് ചടങ്ങിൽ സംസാരിച്ച കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകൻ രൂപ്ചന്ദ് മഖ്നോത്ര പറഞ്ഞു. സാർക്ക് മാതൃകയിൽ ഇന്ത്യക്കും പാകിസ്താനും കശ്മീരികൾക്കും ഒരുപോലെ നിയന്ത്രണം സാധ്യമാകുന്ന ഭരണ സംവിധാനമാണ് അവിടെ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സാറ ജോസഫ്, രാജാജി മാത്യു തോമസ്, കെ.എസ്. ഹരിഹരൻ, കെ. അരൂഷ്, കെ.എം. സലീംകുമാർ, കെ. മുരളി, സജിദ് ഖാലിദ്, പി.എ. പൗരൻ, ബൾക്കീസ് ബാനു, സി.ആർ. നീലകണ്ഠൻ, ഒ.പി. കുഞ്ഞബ്ദുല്ല, പി. സുശീലൻ, പി.എൻ. ഗോപീകൃഷ്ണൻ, പി.കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
അ. മാർക്സ്(ചെന്നൈ) സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ കൂട്ടായ്മ ചെയർമാൻ ടി.കെ. വാസു അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story