Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 1:22 PM IST Updated On
date_range 9 Dec 2017 1:22 PM ISTകണ്ണൻ ദേവൻ റിസർവും തർക്കത്തിൽ
text_fieldsbookmark_border
camera_altrepresentational image
പത്തനംതിട്ട: കുറിഞ്ഞിമല സേങ്കതത്തിന് പിന്നാലെ 2010ൽ പ്രഖ്യാപിച്ച കണ്ണൻ ദേവൻ റിസർവും തർക്കത്തിൽ. പഴയ കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ ഉൾപ്പെടുന്ന 17066.49 ഏക്കർ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യാൻ 2010 ഒക്ടോബറിലാണ് ഉത്തരവിറങ്ങിയത്. എൽ.ഡി.എഫ് ഇടുക്കി ജില്ല കമ്മിറ്റിയുടെ കൂടി അംഗീകാരത്തോടെയാണ് അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഉത്തരവിറക്കിയത്. ദേവികുളം ആർ.ഡി.ഒയെ സെറ്റിൽമെൻറ് ഒാഫിസറായും മൂന്നാർ ഡി.എഫ്.ഒയെ വനം വകുപ്പ് പ്രതിനിധിയായും നിയമിച്ച് ഉത്തരവിറങ്ങിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.
കെ.ഡി.എച്ച് വില്ലേജിലെ 16 മുതൽ 37 വരെ, 41, 43 എന്നീ ബ്ലോക്ക് നമ്പറുകളിൽ ഉൾപ്പെടുന്ന ഭൂമിയാണ് കണ്ണൻ ദേവൻ റിസർവായി പ്രഖ്യാപിക്കാൻ ഉത്തരവിറങ്ങിയത്. മൂന്നാർ ഗവ. കോളജ്, സർക്കാർ ക്വാർേട്ടഴ്സുകൾ എന്നിവയെ ഒഴിവാക്കിയിരുന്നു. എന്നാൽ, സെറ്റിൽമെൻറ് ഒാഫിസറുടെ റിപ്പോർട്ട് വാങ്ങി അവസാന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടു. റിസർവായി പ്രഖ്യാപിക്കുന്ന ഭൂമിയിൽ പട്ടയ ഭൂമിയോ സ്വകാര്യ അവകാശങ്ങളോ ഉണ്ടെങ്കിൽ ഒഴിവാക്കുന്നതിനാണ് സെറ്റിൽമെൻറ് ഒാഫിസറെ നിയമിക്കുന്നത്. ഇതിനായി വിജ്ഞാപനം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സാധാരണ വനം വകുപ്പാണ് ഇക്കാര്യങ്ങളിൽ താൽപര്യമെടുക്കുന്നത്. നിർദിഷ്ട റിസർവിൽപെട്ട ഭൂമിയിലേറെയും വനം വകുപ്പിെൻറ കസ്റ്റഡിയിലായതിനാൽ ബന്ധപ്പെട്ടവർ നടപടിയെടുക്കാൻ വൈകുന്നു. ഇതേസമയം, ടൗണിനോട് ചേർന്ന് കൈയേറ്റം വർധിക്കുകയും ചെയ്യുന്നു.
17,922 ഏക്കര്‍ ഭൂമി സംരക്ഷിത വനമായി വിജ്ഞാപനം ചെയ്യാനാണ് 1980ല്‍ ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും 17,066 ഏക്കറായി കുറഞ്ഞിരുന്നു. 1971 കെ.ഡി.എച്ച് ആക്ട് അനുസരിച്ചാണ് വനം വകുപ്പിന് ഭൂമി കൈമാറണമെന്ന് നിര്‍ദേശിക്കപ്പെട്ടത്. കണ്ണന് ദേവന് ഹില്‍സ് വില്ലേജിലെ 17,992 ഏക്കര്‍ ഭൂമി സംരക്ഷിത വനമാക്കുന്നതിന് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ 1980 എപ്രില്‍ 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നീട് 1988 നവംബര്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിലും ഇത് ആവര്‍ത്തിച്ചു. 2008 ഒക്ടോബര്‍ ഒമ്പതിന് മൂന്നാറില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ ഉപസമിതിയും വനഭൂമി വിജ്ഞാപനത്തിന് നടപടികള്‍ സ്വീകരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story