കണ്ണംപുള്ളിപ്പുറം ജില്ലയിലെ ആദ്യ 'സെവൻ സ്റ്റാർ' തപാൽ ഗ്രാമം
text_fieldsഡിജിറ്റൽ തൃശൂർ കാമ്പയിനിെൻറ ഭാഗമായി ഇന്ത്യൻ പോസ്്റ്റൽ പെയ്മെൻറ് ബാങ്കിെൻറ നടപടിക്രമങ്ങൾക്ക്
കണ്ണംപള്ളിപ്പുറം പോസ്്റ്റോഫിസിൽ തുടക്കമായപ്പോൾ
ചെന്ത്രാപ്പിന്നി: തപാൽ വകുപ്പിെൻറ ജില്ലയിലെ ആദ്യ സെവൻ സ്റ്റാർ ഗ്രാമമായി മാറിയിരിക്കുകയാണ് ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം. എടത്തിരുത്തി പഞ്ചായത്തിലെ 13, 15 വാർഡുകളാണ് സെവൻ സ്റ്റാർ ഗ്രാമമായി പ്രഖ്യാപിച്ചത്. കണ്ണംപുള്ളിപ്പുറം ബ്രാഞ്ച് പോസ്റ്റ് ഓഫിസിെൻറ നേതൃത്വത്തിലാണ് ഈ നേട്ടം. നേരേത്ത തപാൽ വകുപ്പിെൻറതന്നെ ഫൈവ് സ്റ്റാർ ഗ്രാമ പദവിയും കണ്ണംപള്ളിപ്പുറം നേടിയിരുന്നു.
തപാൽ വകുപ്പിെൻറ ഏഴ് പദ്ധതികളിൽ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ സെവൻ സ്റ്റാർ ഗ്രാമമായി പ്രഖ്യാപിക്കുന്നത്. പോസ്റ്റൽ സേവിങ്സ് ബാങ്ക്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറസ്, സുകന്യ സമൃദ്ധി അക്കൗണ്ട്, പ്രധാനമന്ത്രി സുരക്ഷ യോജന, ഇന്ത്യ പോസ്റ്റ് പേമെൻറ് ബാങ്ക് അക്കൗണ്ട്, അടൽ പെൻഷൻ യോജന, ഡാക് പേ ഡിജിറ്റൽ പേമെൻറ് എന്നിവയാണ് പദ്ധതികൾ.
ഡിജിറ്റൽ തൃശൂർ കാമ്പയിെൻറ ഭാഗമായി ഇന്ത്യൻ പോസ്റ്റൽ പേമെൻറ് ബാങ്കിെൻറ നേതൃത്വത്തിലുള്ള നടപടിക്രമങ്ങൾക്കും കണ്ണംപുള്ളിപ്പുറം പോസ്റ്റ് ഓഫിസിൽ തുടക്കമായി.
ഇതിെൻറ ഭാഗമായി പോസ്റ്റ് ഓഫിസിെൻറ പരിധിയിൽ വരുന്ന ജനസേവന കേന്ദ്രങ്ങൾ, കേബിൾ ഓപറേറ്റർമാർ, പത്ര ഏജൻറുമാർ, റേഷൻ കടയുടമകൾ, ഓട്ടോ ഡ്രൈവർമാർ എന്നീ അഞ്ച് മേഖലകളിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അടക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടു. ഡിജിറ്റൽ പേെമൻറ് ആപ് വഴി ഉപഭോക്താക്കൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്ത് ബില്ലുകൾ അടക്കാനാകും എന്നതാണ് പ്രത്യേകത.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ അസിസ്റ്റൻറ് സൂപ്രണ്ട് എം.എസ്. സുജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഹേന രമേഷ്, ഷൈലജ രവീന്ദ്രൻ, ഇന്ത്യൻ പോസ്റ്റ് പേമെൻറ് ബാങ്ക് തൃശൂർ ബ്രാഞ്ച് സീനിയർ മാനേജർ നിമ്മി മോൾ, കണ്ണംപുള്ളിപ്പുറം പോസ്റ്റ് മാസ്റ്റർ ടി.എസ്. ആശ, കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഇൻസ്പെക്ടർ യു.എസ്. രജനി എന്നിവർ പങ്കെടുത്തു. സമ്പൂർണ സുകന്യ സമൃദ്ധി എകൗണ്ട് എടുത്ത അംഗൻവാടികളയും കുട്ടി കർഷക സന ഫാത്തിമയെയും ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

