കാഞ്ഞിരത്തിനാൽ ജെയിംസ് ഇൗ സമരപ്പന്തലിൽ തന്നെയുണ്ട്
text_fieldsകൽപറ്റ: മൂന്നുവർഷം മുമ്പെത്ത തെരഞ്ഞെടുപ്പുകാലത്ത് ഇൗ സമരപ്പന്തൽ ഇങ്ങനെയൊന് നുമായിരുന്നില്ല. വയനാട് കലക്ടറേറ്റ് കവാടത്തോടുചേർന്ന് താർപായയും കാർഡ്ബേ ാർഡുംകൊണ്ട് കാഞ്ഞിരത്തിനാൽ ജെയിംസും കുടുംബവും കെട്ടിയുണ്ടാക്കിയ പന്തലിൽ അന്ന് ആളും ആരവവുമേറെയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ ്പിക്കാൻ സ്ഥാനാർഥികൾ പലരും പുറപ്പെട്ടത് സമരപ്പന്തലിൽനിന്ന് ജെയിംസിെൻറ അനുഗ്രഹവും വാങ്ങിയാണ്. വി.എസ്. അച്യുതാനന്ദൻ ഇവിടെയെത്തി ജെയിംസിന് അഭിവാദ്യമർപ്പിച്ചിരുന്നു. വനംവകുപ്പ് അനധികൃതമായി പിടിച്ചെടുത്ത ഭൂമി തിരികെലഭിക്കാൻ പതിറ്റാണ്ടുകളായി കാഞ്ഞിരത്തിനാൽ കുടുംബം നടത്തുന്ന പോരാട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ചൂടുള്ള വിഷയമായിരുന്നു അന്ന്.
ഇപ്പോൾ പൊള്ളുന്ന ചൂടിൽ അകമുരുകി, 1320ാം ദിവസം ജെയിംസ് ഇൗ സമരപ്പന്തലിൽ കിടക്കുേമ്പാൾ സ്ഥാനാർഥികളും രാഷ്ട്രീയക്കാരുമൊന്നും ഇതുവഴി വരാറില്ല. തന്നെ കരുവാക്കി വോട്ടുപിടിച്ച് ജയിച്ചവരടക്കം ജെയിംസിനെ മറന്നുകഴിഞ്ഞിരിക്കുന്നു. വില കൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശത്തിന് നാലു പതിറ്റാണ്ടിലേറെയായി ഇൗ കുടുംബം സമരരംഗത്താണ്. ജെയിംസിെൻറ ഭാര്യാപിതാവ് കാഞ്ഞിരത്തിനാല്‍ ജോര്‍ജ് 1967ല്‍ കുട്ടനാട് കാര്‍ഡമം കമ്പനിയില്‍നിന്ന് വാങ്ങിയ, മാനന്തവാടി താലൂക്ക് തൊണ്ടര്‍നാട് വില്ലേജില്‍ സർവേ നമ്പര്‍ 238/1 ല്‍പെട്ട 12 ഏക്കര്‍ ഭൂമിയുടെ അവകാശത്തിനാണ് ഇവരുടെ സമരം.
നാലു പതിറ്റാണ്ടോളം സര്‍ക്കാര്‍ ഓഫിസുകളും കോടതികളും കയറിയിറങ്ങിയ ജോര്‍ജ് 2012ൽ മരിച്ചശേഷം ജെയിംസ് സമരം ഏറ്റെടുക്കുകയായിരുന്നു. വനഭൂമിയല്ല എന്നുള്ള സബ്കലക്ടറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും നിലനിൽക്കുകയും വി.എസ്. അച്യുതാനന്ദൻ സർക്കാർ വനഭൂമിയല്ല എന്ന് നോട്ടിഫൈ ചെയ്യുകയും ചെയ്തിട്ടും വനംവകുപ്പിെൻറ പിടിവാശിയാലും മറ്റ് ദുരൂഹ കാരണങ്ങളാലും ഭൂമി ഇവർക്ക് അന്യമായി തുടരുകയാണ്.
ഇതിനിടെ, വയനാട് പാർലമെൻറ് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിക്കാൻ നോട്ടമിട്ട കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് കാഞ്ഞിരത്തിനാൽ കുടുംബത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. പിന്നീട്, ദുരൂഹമായ കാരണത്താൽ തോമസ് കേസിൽ വക്കാലത്ത് ഒഴിവായതായി ജെയിംസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
