Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം

text_fields
bookmark_border
ജീവപര്യന്തം കൂടാതെ എട്ട് വർഷവും മൂന്നു മാസവും ശിക്ഷയും വിധിച്ചു
Kanjirappally Twin Murder
cancel
camera_alt

പ്രതി ജോർജ് കുര്യൻ, കൊല്ലപ്പെട്ട മാത്യു സ്‌കറിയ, രഞ്ജു കുര്യൻ

​കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തവും പിഴയും. കോട്ടയം അഡീഷനൽ സെഷൻസ് ജഡ്ജി ജെ. നാസർ ആണ് ശിക്ഷ വിധിച്ചത്. പിഴയായ 20 ലക്ഷം രൂപ കൊല്ലപ്പെട്ട രഞ്ജു കുര്യന്‍റെ പ്രായപൂർത്തിയാകാത്ത മക്കൾക്ക് നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. കൂടാതെ, ഭവനഭേദനത്തിന് ആറു വർഷവും ഭീഷണിപ്പെടുത്തലിന് രണ്ടു വർഷവും ആംസ് ആക്ട് പ്രകാരം മൂന്നു മാസവും അടക്കം എട്ട് വർഷവും മൂന്നു മാസവും ശിക്ഷ വിധിച്ചിട്ടുണ്ട്. എട്ട് വർഷവും മൂന്നു മാസവുമുള്ള ശിക്ഷ ഒന്നിന് പുറകെ അനുഭവിച്ച ശേഷമായിരിക്കും ഇരട്ട ജീവപര്യന്തം അനുഭവിക്കുക.

സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരെ വെടി​െവച്ചുകൊന്ന കേസിൽ കാഞ്ഞിരപ്പള്ളി കരിമ്പനാൽപടി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ -54) കുറ്റക്കാരനാണെന്ന്​ വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കി പ്രതിക്ക്​ പരമാവധി ശിക്ഷ നൽകണമെന്ന്​ പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അപ്രതീക്ഷിത പ്രകോപനത്തിന്‍റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തേ തന്നെ തയാറെടുപ്പുകൾ നടത്തിയാണ്​ പ്രതി എത്തിയത്​.

ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ച പ്രതിയുടെ ജീവിത സാഹചര്യങ്ങളും ഉയർന്ന നിലയിലായിരുന്നു​. എന്നിട്ടും ​ക്രൂരകൊലപാതകമാണ്​ നടത്തിയത്​. ഇത്​ കണക്കിലെടുത്താൽ പ്രതിക്ക്​ മാനസാന്തരം വരാനുള്ള സാധ്യതയില്ലെന്നും പ്രതി ദയ അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ വാദിച്ചു.

വാദത്തിനിടെ സമാന സംഭവങ്ങളിൽ വധശിക്ഷയടക്കം നൽകിയ മുൻ വിധിന്യായങ്ങളും ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷയായ വധശിക്ഷ പ്രതിക്ക്​ നൽകണം. ഇതിന്​ കഴിയുന്നില്ലെങ്കിൽ ​ഇരട്ട ജീവപര്യന്തത്തിന്​ ​പ്രതി അർഹനാണ്​. കൊല്ലപ്പെട്ട രഞ്ജി കുര്യന്‍റെ കുടുംബം സാമ്പത്തികമായി തകർന്നു. അതിനാൽ, ഉന്നത സാമ്പത്തികനിലയുള്ള പ്രതിയിൽ നിന്ന്​ ഉയർന്ന നഷ്ടപരിഹാരം ഈടാക്കി വാദിഭാഗത്തിന് നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

ജോർജ് കുര്യന് സംഭവത്തിൽ പശ്ചാത്താപമുണ്ടെന്നും മാനസാന്തരത്തിനുള്ള അവസരം നൽകണമെന്നും പ്രതിഭാഗം പറഞ്ഞു. ഇതിനായി കരിക്കിൻവില്ല കൊലക്കേസും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. മാനസാന്തരം വന്ന ഈ കേസിലെ പ്രതി ഇപ്പോൾ ആത്​മീയരംഗത്ത്​ സജീവമാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kanjirappally Twin murder: Accused George Kurian gets double life imprisonment
Next Story