കത്തിക്കരിഞ്ഞ മൃതദേഹം ജസ്നയുടേതല്ല, കൊല്ലപ്പെട്ടത് ചെന്നൈ സ്വദേശിനി
text_fieldsചെന്നൈ: കാഞ്ചീപുരം ജില്ലയിലെ ചെങ്കൽപട്ട് പഴവേലിക്ക് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം, കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്ന മറിയ ജെയിംസിേൻറതല്ല. കൊല്ലപ്പെട്ടത് ചെന്നൈ അണ്ണാനഗർ പൊക്കിഷം (28) ആണെന്ന് സ്ഥിരീകരിച്ചു. ജസ്നയുടെ സഹോദരനായ ജെയിംസ് ജോണും ബന്ധുവുമാണ് കേരള പൊലീസ് സംഘേത്താടൊപ്പം കാഞ്ചീപുരത്ത് എത്തിയത്. രാവിലെ ചെങ്കൽപട്ട് ഗവ. ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പരിശോധിച്ച സംഘം ജസ്നയുടേതല്ലെന്ന് അറിയിച്ചു.
മൃതദേഹത്തിൽ മുഖത്തിെൻറ ഭാഗം മുഴുവനായും കത്തിക്കരിഞ്ഞിരുന്നില്ല. മരിച്ച യുവതിയുടെ പല്ലിന് ക്ലിപ്പിട്ടിട്ടുണ്ട്. ജസ്നക്കും ക്ലിപ്പിട്ടിരുന്നു. എന്നാൽ, മൃതദേഹത്തിലെ പല്ലുകളുടെ ഘടനയിൽ വ്യത്യാസമുണ്ടെന്ന് സഹോദരൻ ജെയിസ് അറിയിച്ചു. ക്ലിപ്പിെൻറ കമ്പികളും ജസ്നയുടേതു പോലെയല്ല. മൃതദേഹത്തിെൻറ ഉയരത്തിനും പ്രായത്തിലും വ്യത്യാസമുണ്ട്. മൂക്കുത്തി കാണപ്പെട്ടതും ആശയക്കുഴപ്പം സൃഷ്ടിച്ചു. ജസ്ന മൂക്കുത്തി ധരിക്കാറില്ല. സാധാരണനിലയിൽ തമിഴ് സ്ത്രീകളാണ് മൂക്കുത്തി ധരിക്കാറുള്ളത്.
വെച്ചുച്ചിറ സബ് ഇൻസ്പെക്ടർ എ. അശ്റഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെള്ളിയാഴ്ച വൈകീട്ടാണ് കാഞ്ചീപുരത്ത് എത്തിയത്. ജസ്നയുടേതല്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായെങ്കിലും ഡി.എൻ.എ ടെസ്റ്റ് ഉൾപ്പെടെ ശാസ്ത്രീയ പരിശോധനകൾ നടത്താനായിരുന്നു കേരള^ തമിഴ്നാട് പൊലീസിെൻറ തീരുമാനം. അതിനിടെയാണ് ചെന്നൈ അണ്ണാനഗറിലെ പൊക്കിഷത്തിെൻറ ബന്ധുക്കൾ ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞത്. ശനിയാഴ്ച വീട്ടിൽനിന്ന് ഇരുചക്ര വാഹനത്തിൽ ജോലിക്കുപോയ പൊക്കിഷം തിരിച്ചെത്തിയിരുന്നില്ല. ബന്ധുക്കൾ ഞായറാഴ്ച അണ്ണാനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മാധ്യമങ്ങളിൽ വാർത്ത കണ്ടതോടെയാണ് ബന്ധുക്കൾ ചെങ്കൽപട്ടിലെത്തിയത്. സംഭവത്തെക്കുറിച്ച് അണ്ണാനഗർ പൊലീസ് അന്വേഷണമാരംഭിച്ചു.
തിരുച്ചിറപള്ളി-ചെന്നൈ ദേശീയപാതക്ക് സമീപം ചെങ്കൽപട്ടിലെ പഴവേലിയിലാണ് ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽകെട്ടി വാഹനത്തിൽകൊണ്ടുവന്ന് തീകൊളുത്തിയതാവാമെന്ന് കരുതുന്നു. സ്ഥലത്തുനിന്ന് കോയമ്പത്തൂരിൽ പാക്ക് ചെയ്ത വാട്ടർേബാട്ടിലും ലെതർബാഗിെൻറ അവശിഷ്ടങ്ങളും കണ്ടെടുത്തു.കാഞ്ഞിരപ്പള്ളി സെൻറ് തോമസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് കാണാതായ ജസ്ന. മാർച്ച് 21ന് ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ മുക്കൂട്ടുതറ ബസ്സ്റ്റോപ്പിൽവെച്ചാണ് അവസാനമായി കണ്ടത്. പിന്നീട് എന്ത് സംഭവിച്ചുവെന്ന് ആർക്കുമറിയില്ല. എട്ടുമാസം മുമ്പാണ് ജസ്നയുടെ മാതാവ് സാൻസി മരിച്ചത്. ജസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് കേരള പൊലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
