Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭർത്താവിൻെറ മരണം...

ഭർത്താവിൻെറ മരണം അറിയിക്കാതെ വീട്ടിലേക്ക് അയച്ചു; പിന്നാലെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു VIDEO

text_fields
bookmark_border
ഭർത്താവിൻെറ മരണം അറിയിക്കാതെ വീട്ടിലേക്ക് അയച്ചു; പിന്നാലെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു VIDEO
cancel

കൽപ്പറ്റ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചു. മിനിറ്റുകൾക്കുള്ളിൽ ഭാര്യ വാഹനാപകടത് തിൽ മരണപ്പെട്ടു. മകനും ബന്ധുവിനും അപകടത്തിൽ പരിക്കേറ്റു. കണിയാമ്പറ്റ വൈത്തല പറമ്പിൽ മുസ്താഖ് അഹമ്മദ് (53), ഭാര്യ മൈമൂന (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മകൻ അൻസാറിനെ (19) കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ബന്ധു ജംഷീറിനെ (24) ക ോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

മുസതാഖ് അഹമ്മദിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൽപ്പറ്റ ഗവ. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുഷ്താഖ് മരണപ്പെട്ടത് ഭാര്യയെയും മകനെയും അറിയിക്കാതെ ബന്ധുക്കൾ ഇവരെ വീട്ടിലേക്ക് പറഞ്ഞുവിട്ടു.ഇവരെ വീട്ടിലെത്തിക്കാനാണ് ജംഷീർ കാർ എടുത്തത്. ഇന്ധനം കുറവായതിനാൽ കൈനാട്ടിയിൽ നിന്നും വെള്ളാരംകുന്ന് പെട്രോൾ പമ്പിലേക്ക് പോകും വഴി കൽപ്പറ്റ മലബാർ ഗോൾഡിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ ടോറസ് ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു.


കണിയാമ്പറ്റയിൽ നിന്നും കൽപ്പറ്റയിലേക്ക് വരികയായിരുന്ന കാറും കൈനാട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂലിപ്പണിക്കാരനായ മുഷ്താക്ക് മൈസൂർ സ്വദേശിയാണ്. വിവാഹ ശേഷം കണിയാമ്പറ്റയിലാണ് സ്ഥിരതാമസം. ദമ്പതികളുടെ ഖബറടക്കം ഉച്ചയോടെ നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad accidentkaniyambetta
News Summary - kaniyambetta death
Next Story