Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാഞ്ഞങ്ങാട് ദേശീയപാത സർവിസ് റോഡ് തകർന്നു; വാഹനങ്ങൾ വഴിതിരിച്ചു വിടുന്നു
text_fieldsbookmark_border
കാസർകോട്: കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നു. ചെമ്മട്ടംവയലിലാണ് സർവിസ് റോഡ് ഒരുഭാഗം പാടെ തകർന്നത്. മേഖലയിൽ കനത്ത മഴയാണ് ഇന്നലെ മുതൽ.
ദേശീയപാതയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ സർവിസ് റോഡ് വഴിയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്. പാത ഇടിഞ്ഞതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.
അതിനിടെ, മലപ്പുറം ജില്ലയിലെ തലപ്പാറയിൽ ആറുവരിപ്പാതയിൽ വിള്ളൽ കണ്ടെത്തി. ദേശീയ പാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. ഇന്നലെ റോഡ് തകർന്ന കൂരിയാടിന് സമീപത്താണ് തലപ്പാറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

