Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Forensic Investigation
cancel
Homechevron_rightNewschevron_rightKeralachevron_rightകാഞ്ഞങ്ങാട്​...

കാഞ്ഞങ്ങാട്​ ഡിവൈ.എഫ്​.ഐ പ്രവർത്തകന്‍റെ കൊലപാതകം; ഇർഷാദ്​ കസ്റ്റഡിയിൽ

text_fields
bookmark_border

കാഞ്ഞങ്ങാട്​: കാസർകോട്​ കല്ലൂരാവിയിലെ ഡി.വൈ.എഫ്​.ഐ പ്രവർത്തകർ അബ്​ദുറഹ്​മാൻ ഔഫിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതി യൂത്ത്​ലീഗ്​ കാഞ്ഞങ്ങാട്​ മുനിസിപ്പൽ ജനറൽ സെക്രട്ടറി മുണ്ടത്തോ​ട്ടെ ഇർഷാദ്​ കസ്റ്റഡിയിൽ. ഇയാളെ കാഞ്ഞങ്ങാ​ട്ടെത്തിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇർഷാദ്​.

മുണ്ടത്തോട്​ സ്വദേശി ഇസ്​ഹാഖിനെ കഴിഞ്ഞദിവസം പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതിയായ മുണ്ടത്തോടെ ഹസൻ പിടിയിലായതായാണ്​ സൂചന. മൂന്നുപേരുടെയും അറസ്​റ്റ്​ വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും.

അബ്​ദുറഹ്​മാന്‍റെ മൃതദേഹം നൂറുകണക്കിന്​ പേരുടെ സാന്നിധ്യത്തിൽ പഴയ കടപ്പുറം ജുമാ മസ്​ജിദിൽ ഖബറടക്കി. കല്ലൂരാവി മു​ണ്ടത്തോട്ട്​ ബുധനാഴ്​ച രാത്രി 10മണിയോടെയാണ്​ ഡി.വൈ.എഫ്​.ഐ പ്രവർത്തകനായ പഴയ കടപ്പുറം സ്വദേശി അബ്​ദുറഹ്​മാൻ ഔഫ്​ കുത്തേറ്റ്​ മരിച്ചത്​. സംഘർഷത്തിൽ ഇന്‍ഷാദിന്​ പരിക്കേറ്റിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന്​ ശേഷം കല്ലൂരാവിയിലുണ്ടായ രാഷ്​ട്രീയ അക്രമങ്ങളുടെ ഭാഗമായായിരുന്നു കൊലപാതകം​. കാഞ്ഞങ്ങാട്​ ഡി.വൈ.എസ്​.പി വി. വിനോദ്​കുമാറിന്‍റെ നേതൃത്വത്തിലാണ്​ കേസ്​ അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIYouth LeagueDYFI activist murderKanhangad MurderOuf Abdul Rahman
News Summary - Kanhangad DYFI activist murder Main Accused Irshad Police custody
Next Story