Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് ബന്ധത്തിൽ...

കോൺഗ്രസ് ബന്ധത്തിൽ വ്യക്തതയില്ല; കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യ  -കനയ്യ

text_fields
bookmark_border
കോൺഗ്രസ് ബന്ധത്തിൽ വ്യക്തതയില്ല; കൺഫ്യൂസിങ് പാർട്ടി ഓഫ് ഇന്ത്യ  -കനയ്യ
cancel

കൊ​ല്ലം: സി.​പി.​ഐ എ​ന്നാ​ൽ ക​ൺ​ഫ്യൂ​ഷ​ൻ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ​യാ​യി മാ​റി​യെ​ന്ന് ജെ.​എ​ൻ.​യു സ​മ​ര​നേ​താ​വ് ക​ന​യ്യ​കു​മാ​ർ. സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ലു​ള്ള ച​ർ​ച്ച​യി​ലാ​ണ് ക​ന​യ്യ കൃ​ത്യ​മാ​യ നി​ല​പാ​ടു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ​ല കാ​ര്യ​ത്തി​ലും വ്യ​ക്ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ പാ​ർ​ട്ടി​ക്ക്​ സാ​ധി​ക്കു​ന്നി​ല്ല. ഇ​ത്​ പ​ല​പ്പോ​ഴും ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. കോ​ൺ​ഗ്ര​സ്​ വി​ഷ​യ​ത്തി​ൽ​പോ​ലും ആ ​പ്ര​ശ്​​ന​മു​ണ്ട്. കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ വ്യ​ക്ത​ത ഉ​ണ്ടാ​ക​ണം. രാ​ഷ്​​ട്രീ​യ​പ്ര​മേ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ എ​ന്ന പ​രാ​മ​ർ​ശം പോ​ലും ഇ​ല്ല. ഇൗ ​വി​ഷ​യ​ത്തി​ലു​ൾ​പ്പെ​ടെ വ്യ​ക്ത​ത വേ​ണ​മെ​ന്നും ക​ന​യ്യ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. 

സി.​കെ. ച​ന്ദ്ര​പ്പ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള മു​ൻ​കാ​ല നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വ് ഏ​റ്റു​പ​റ​ഞ്ഞാ​യി​രു​ന്നു ക​ന​യ്യ​യു​ടെ പ്ര​സം​ഗം. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​ത്ത​ര​ത്തി​ലു​ള്ള നേ​താ​ക്ക​ളു​ടെ അ​ഭാ​വം സി.​പി.​ഐ​ക്കു​ണ്ട്. ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ എ​ടു​ക്കാ​ൻ കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്​ ക​ഴി​യു​ന്നി​ല്ല. പാ​ർ​ട്ടി​ക്ക് നി​ല​പാ​ടു​ക​ളെ​ടു​ക്കാ​ൻ എ​പ്പോ​ഴും ആ​ശ​ങ്ക​യാ​ണ്. അ​തി​ന്​ മാ​റ്റം വ​ര​ണം. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ ഭ​ര​ണ​കൂ​ടം നോ​ക്കി​യി​ല്ലെ​ങ്കി​ൽ അ​തി​നു​വേ​ണ്ടി, അ​വ​ർ​ക്കു​വേ​ണ്ടി സ​മ​ര​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ർ​ട്ടി​ക്കാ​വ​ണം. പ​ല​പ്പോ​ഴും അ​തി​ന്​ ക​ഴി​യു​ന്നി​ല്ല. ഇ​തി​ന്​ മാ​റ്റം വ​ര​ണം.

കോ​ൺ​ഗ്ര​സു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് വ്യ​ക്ത​ത വേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, ബ​ന്ധ​ങ്ങ​ൾ​ക്കു​മു​മ്പ്​ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ആ​വ​ശ്യം. അ​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തേ​ണ്ട​ത്. പാ​ർ​ട്ടി ശ​ക്തി​പ്പെ​ടു​മ്പോ​ൾ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ൾ തേ​ടി​യെ​ത്തും. കാ​ര്യ​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത വേ​ണം. നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​വ​ണം പാ​ർ​ട്ടി​യെ​ന്നും ക​ന​യ്യ പ​റ​ഞ്ഞു. പൊ​തു​ച​ർ​ച്ച​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ​പോ​ലെ കോ​ൺ​ഗ്ര​സ്​ ബ​ന്ധം, നേ​തൃ​ത്വ​ത്തി​​​​െൻറ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ​യാ​ണ് മു​ഖ്യ​ച​ർ​ച്ച​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanhaiya kumarmalayalam newscpi Party Congress
News Summary - Kanhaiyya Kumar At CPI Party Congress-Kerala News
Next Story