കനയ്യ പാർട്ടി വിട്ടത് അടഞ്ഞ അധ്യായം, പോസ്റ്റ് മോർട്ടം ചെയ്യേണ്ട കാര്യമില്ല- കാനം രാജന്ദ്രൻ
text_fieldsതിരുവനന്തപുരം: കനയ്യ കുമാർ പാർട്ടി വിട്ടത് അടഞ്ഞ അധ്യായമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഒരാൾ പാർട്ടി വിട്ടുകഴിഞ്ഞാൽ അത് പോസ്റ്റ് മോർട്ടം ചെയ്യുന്ന പതിവ് പാർട്ടിക്കില്ല. അദ്ദേഹം പാർ്ടടി വിടുന്നുവെന്ന കത്ത് തന്ന് പാർട്ടി വിട്ടുപോയി. ആ സാഹചര്യത്തെക്കുറിച്ച് പാർട്ടി ചർച്ച ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
കനയ്യ പാർട്ടിയെ വഞ്ചിച്ചുവെന്ന അഭിപ്രായം തനിക്കില്ലെന്ന് നേര്തതേ കാനം രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കനയ്യ കുമാർ പാർട്ടിയെ വഞ്ചിച്ചെന്ന സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുടെ അഭിപ്രായത്തോടു വിയോജിച്ചായിരുന്നു കാനത്തിന്റെ പ്രതികരണം. കനയ്യ കോൺഗ്രസിൽ പോയത് നിർഭാഗ്യകരമാണെന്നും കാനം പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

